ജനക്ഷേമ ബജറ്റെന്ന് വ്യവസായ പ്രമുഖർ
text_fieldsദുബൈ: ജനക്ഷേമത്തിന് ഊന്നൽ നൽകിയ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് ലുലു ഗ്രൂപ്പ് ചെയർമാനും എം.ഡിയുമായ യൂസുഫലി എം.എ. പൊതുജനാരോഗ്യം, പാർപ്പിടം, അടിസ്ഥാനവികസനം, തീരദേശമേഖല വികസനം എന്നിവയിൽ ശ്രദ്ധയൂന്നിയത് അഭിനന്ദനാർഹമാണ്. പ്രവാസി ക്ഷേമത്തിനായി ഏറ്റവുംകൂടുതൽ തുക വകയിരുത്തി എന്നത് എടുത്തു പറയേണ്ട കാര്യമാണ്. നാട്ടിലേക്ക്തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനും തൊഴിൽ ലഭ്യമാക്കുന്നതിനും ഇത് ഏറെ സഹായിക്കും. കേരളത്തിലേക്ക്കൂടുതൽ സ്വകാര്യ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി സംസ്ഥാനത്തിെൻറ "ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്ക്മെച്ചപ്പെടുത്തുന്നതിനായി വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കുന്നതിലൂടെ കൂടുതൽ തൊഴിൽ സാധ്യതകളാണ് സൃഷ്ടിക്കപ്പെടുക. ഭാവിതലമുറയെ മുന്നിൽ കണ്ടുകൊണ്ടുള്ള ഈ നീക്കം സ്വാഗതാർഹമാണ്. ലോകകേരളസഭയിൽ ധനമന്ത്രിതോമസ്ഐസക്ക് ഒരുസാമ്പത്തികശാസ്ത്രഞ്ജനാണെന്ന് വിശേഷിപ്പിച്ചത് അക്ഷരാർഥത്തിൽ ശരിയാണെന്ന് പൊതു നന്മലാക്കാക്കിയുള്ള ഈ ബജറ്റിലൂടെ അദ്ദേഹം തെളിയിച്ചതായും യൂസുഫലി പറഞ്ഞു.
ദുബൈ: ധന മന്ത്രി ഡോ. തോമസ് െഎസക്ക് അവതരിപ്പിച്ച കേരള ബജറ്റ് പ്രവാസികളെ വഞ്ചിക്കുന്നതാണെന്ന് ഇൻകാസ് യു.എ.ഇ.കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി
. നടപ്പിൽ വരുത്താത്ത കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനങ്ങൾ ആവർത്തിക്കുക മാത്രമാണ് പിണറായി സർക്കാർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പെൻഷർ വർധന ഇനിയും നടപ്പാക്കിയിട്ടില്ല.
മുഖ്യമന്ത്രി ദുബൈയിൽ വന്നപ്പോൾ പറഞ്ഞതും , ലോക പ്രവാസി സഭയിൽ പ്രഖ്യാപിച്ചതുമായ കാര്യങ്ങളുടെ പൂർത്തീകരണം ബജറ്റിലില്ല.
പ്രവാസി വിരുദ്ധമായ കേന്ദ്ര-സംസ്ഥാന ബജറ്റുക്കെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും പുന്നക്കൻ മുഹമ്മദലി അഭിപ്രായപ്പെട്ടു.
ഫുജൈറ : അമ്പതു ലക്ഷം വരുന്ന പ്രവാസികളുടെ ക്ഷേമത്തിനായി നാമമാത്രമായ തുക മാത്രം നീക്കി വെച്ച് സംസ്ഥാന സർക്കാർ പ്രവാസികളെ കബളിപ്പിക്കുകയാണെന്നും യാഥാർത്ഥ്യ ബോധമില്ലാത്ത ബജറ്റാണ് മന്ത്രി തോമസ് ഐസക് സഭയിൽ അവതരിപ്പിച്ചിരിക്കുന്നതെന്നും ഇൻകാസ് ഫുജൈറ പ്രസിഡൻറ് കെ.സി അബൂബക്കർ അഭിപ്രായപ്പെട്ടു.
ഏറ്റവും പ്രയാസകരമായ ഈ അവശ്യ കാലഘട്ടത്തിൽ പുനരധിവാസ പദ്ധതികൾക്ക് ആകെ നീക്കി വെച്ചത് 17 കോടി മാത്രം. കൊട്ടിഘോഷിച്ചു നടത്തിയ ലോക കേരളസഭയിലും ദുബൈ സന്ദർശന വേളയിലും പ്രഖ്യാപിച്ച ഒരു പദ്ധതിക്കും പണം അനുവദിച്ചിട്ടില്ല.
സാധാരണക്കാരെൻറയും പ്രവാസികളുടെയും സ്വപ്നങ്ങൾ തകർക്കുന്ന ബജറ്റാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജനപ്രിയം, പ്രവാസികളും കയ്യടിക്കും
അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കുന്നതും സാധാരണക്കാർക്ക് ഉപകാരപ്രദവുമായ നിരവധി പദ്ധതികൾ മുന്നോട്ടു വെയ്ക്കുന്ന ജനപ്രിയ^ പ്രവാസിക്ഷേമ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് ഫാത്തിമ ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി. ഇ.പി. സുലൈമാൻ ഹാജി പറഞ്ഞു. പ്രവാസി ക്ഷേമത്തിന് 80 കോടി വകയിരുത്തിയത് മുൻകാല ബജറ്റുകളെ അപേക്ഷിച്ച് റെക്കോർഡ് ആണ്.
ലോകമെങ്ങുമുള്ള മലയാളികളെ ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരാൻ പ്രാപ്തിയുള്ള ലോക കേരളാ സഭക്ക് വേണ്ടി 19 കോടി രൂപ നീക്കിവെച്ചതും പ്രവാസി പ്രതീക്ഷകളെ ഉയർത്തുന്നു.
സാമ്പത്തിക തകർച്ചയെ നേരിടാനുള്ള കടുത്ത നടപടികളൊന്നും ബഡ്ജറ്റിൽ ഇല്ല. കൊടുക്കുന്നതിന് പകരം വാങ്ങുന്നതിനു പ്രാധാന്യം നൽകിയത് ഭൂനികുതിയുടെ കാര്യത്തിൽ മാത്രമാണ്. മുൻപ് എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ച ഭൂനികുതി കൂട്ടാനുള്ള തീരുമാനം തിരികെ കൊണ്ടുവരികയാണ് സർക്കാർ.
വിദ്യാഭ്യാസ മേഖല ഡിജിറ്റൽ ആക്കുന്നതിനായി 33 കോടി രൂപ നീക്കിവെച്ചതും മലബാർ കാൻസർ സെൻററിനെ ആർ.സി.സി നിലവാരത്തിലേക്ക് ഉയർത്താനുള്ള നീക്കവും പ്രശംസിക്കപ്പെടണം. വാഗ്ദാനങ്ങൾ ധാരാളമുള്ള ബജറ്റ് കാര്യക്ഷമതയോടെ നടപ്പാക്കുന്നതിൽ ശുഷ്കാന്തി പുലർത്തണമെന്നും അദ്ദേഹം ഒാർമിപ്പിച്ചു.
വ്യവസായ മേഖലക്ക് കരുത്ത് പകരും
പിണറായി വിജയൻ സർക്കാരിെൻറ ഈ വർഷത്തെ സംസ്ഥാന ബജറ്റ് വളരെയധികം പ്രതീക്ഷകൾ നൽകുന്നതാണെന്ന് ലുലു എക്സ്ചേഞ്ച് ഹോൾഡിങ്‌സ്, ട്വൻറി14 ഹോൾഡിങ്‌സ് മാനേജിങ് ഡയറക്ടർ അദീബ് അഹ്മദ് അഭിപ്രായപ്പെട്ടു.
പുതിയ സംരംഭകരെ ഉത്തേജിപ്പിക്കുന്നതിനായി ഫണ്ട് അനുവദിക്കുന്നതും അതിൽ സർക്കാർ നിക്ഷേപം തുടങ്ങുന്നതും വ്യവസായ മേഖലക്ക് കരുത്ത് നൽകും. പ്രവാസി ക്ഷേമത്തിന് വേണ്ടി 80 കോടി അനുവദിച്ചത് എടുത്തു പറയേണ്ട വസ്തുതയാണ്.
പ്രവാസികളുടെ സമ്പാദ്യശീലം വർധിപ്പിക്കുന്നതിന് വേണ്ടി ആവിഷ്ക്കരിക്കുന്ന കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിക്ക് ഓൺലൈൻ സൗകര്യം നൽക്കുന്നതിൽ ഇടപാടുകൾ കൂടുതൽ എളുപ്പമാക്കുന്നു. പ്രവാസി ബോണ്ടുകളും ഇതോടൊപ്പം ഉപയോഗപ്രദമാണ്.
കേരളത്തിെൻറ പ്രധാന വരുമാന മാർഗങ്ങളിൽ ഒന്നായ വിനോദ സഞ്ചാര വികസനത്തിന് വേണ്ടി 824 കോടി രൂപ അനുവദിച്ചത് മേഖലയിൽ പുത്തൻ ഉണർവുണ്ടാക്കുമെന്നും അദീബ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
