പ്രവാസികളെ അവഹേളിക്കുന്ന ബജറ്റ് -റാക് ചേതന
text_fieldsഅബ്ദുല്‍ അലി
ദുബൈ: കേന്ദ്രബജറ്റ് കേരളത്തെയും പ്രവാസി സമൂഹത്തെയും അവഹേളിക്കുന്നതാണെന്ന് റാസല്‍ഖൈമ ചേതന സെക്രട്ടറി അബ്ദുല്‍ അലി അഭിപ്രായപ്പെട്ടു. സംഘ് പരിവാര്‍ അനുകൂലികള്‍ പോലും ബജറ്റിനെ അംഗീകരിക്കുമെന്ന് തോന്നുന്നില്ല. കേരളത്തില്‍ തങ്ങള്‍ക്ക് യാതൊരു സാധ്യതയുമില്ലെന്ന തിരിച്ചറിവില്‍ ബോധപൂര്‍വ്വം സംസ്ഥാനത്തെ അവഗണിച്ചിരിക്കുകയാണ്. ഇതര സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി നല്കിയ ബജറ്റ് ഇന്ത്യയുടെ ഫെഡറല്‍ തത്വങ്ങളെ വെല്ലുവിളിക്കുന്നതാണ്. ഗള്‍ഫ് പ്രവാസികളോടും മുഖം തിരിച്ചിരിക്കുന്ന ബജറ്റാണിത്. സ്വകാര്യ കുത്തകകള്‍ക്ക് കേരളത്തിന്റെ ധാതുസമ്പത്ത് കൊള്ളയടിക്കാനുള്ള അവസരം തുറന്നിടുന്ന കേന്ദ്ര സര്‍ക്കാര്‍ ബജറ്റിനെതിരെ ശക്തമായ ചെറുത്തുനില്പ് ഉയരണമെന്നും അബ്ദുല്‍ അലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

