യു.എ.ഇയിൽ 58 ബില്യണിെൻറ ബജറ്റ്
text_fieldsശൈഖ് മുഹമ്മദിെൻറ അധ്യക്ഷതയിൽ ചേർന്ന യു.എ.ഇ മന്ത്രിസഭ യോഗം
ദുബൈ: യു.എ.ഇയിൽ 2021 വർഷത്തേക്ക് 58 ബില്യൺ ദിർഹമിെൻറ ബജറ്റിന് മന്ത്രിസഭ യോഗം അനുമതി നൽകി. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ബജറ്റിന് അംഗീകാരം നൽകിയത്.
നടപ്പുവർഷം 61.354 ദിർഹമിെൻറ ബജറ്റായിരുന്നു പ്രഖ്യാപിച്ചിരുന്നത്. രാജ്യത്തിെൻറ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ബജറ്റ് തുകയാണ് നടപ്പുവർഷം നീക്കിവെച്ചിരുന്നത്. ഇതിനേക്കാൾ മൂന്നു ബില്യൺ കുറവാണ് അടുത്ത വർഷത്തെ ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.
അടുത്തവർഷം യു.എ.ഇയുടെ സാമ്പത്തികരംഗം അതിവേഗം വളർച്ച കൈവരിക്കുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. 2020ലെ ബജറ്റ് കാര്യക്ഷമമായി നടപ്പാക്കാൻ സർക്കാറിന് കഴിഞ്ഞു. ഇത് അടുത്തവർഷവും തുടരാനുള്ള ശേഷി സർക്കാറിനുണ്ട്. കാര്യക്ഷമമായ വർഷമാണ് വരാനിരിക്കുന്നത്. വികസന പദ്ധതികൾക്കായിരിക്കും മുൻഗണന നൽകുക. എമിറേറ്റ്സ് ഇൻെവസ്റ്റ്മെൻറ് അതോറിറ്റിയുടെ നേട്ടങ്ങക്കെുറിച്ചും ഭാവിപദ്ധതികളെക്കുറിച്ചും വിലയിരുത്തിയതായും ശൈഖ് മുഹമ്മദ് പറഞ്ഞു. കോവിഡ് മൂലം ലോകം മുഴുവൻ സാമ്പത്തിക പ്രതിസന്ധിയിലായ സമയത്ത് സർക്കാർ ബജറ്റ് പ്രതീക്ഷയോടെയാണ് സംരംഭകരും പൗരന്മാരും താമസക്കാരും ഉറ്റുനോക്കുന്നത്. ബജറ്റിന് കാത്തുനിൽക്കാതെ ഈ വർഷം പലതവണ സാമ്പത്തിക ഉത്തേജക പാക്കേജുകൾ യു.എ.ഇ പ്രഖ്യാപിച്ചിരുന്നു. മിഡിൽ ഈസ്റ്റിൽ ഇത്തരമൊരു പാക്കേജ് പ്രഖ്യാപിക്കുന്ന ആദ്യ രാജ്യമാണ് യു.എ.ഇ. സെൻട്രൽ ബാങ്ക് വഴി 100 ബില്യൺ ദിർഹമിെൻറ പാക്കേജാണ് ആദ്യ ഘട്ടത്തിൽ പ്രഖ്യാപിച്ചത്. ഇത് പിന്നീട് 256 ബില്യണായി ഉയർത്തി. ഇതുവഴി മൂന്നു ലക്ഷം പേർക്ക് ഉപകാരമുണ്ടായതായി സെൻട്രൽ ബാങ്ക് അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

