അന്താരാഷ്ട്ര പുരസ്കാര നിറവിൽ ‘ബബ്ബിൾ ഗം ദുബൈ’
text_fieldsഎമിറേറ്റ്സ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഏറ്റവും മികച്ച വെബ് സീരീസിനുള്ള പുരസ്കാരം പോൾസൺ പാവറട്ടി സ്വീകരിക്കുന്നു
ദുബൈ: എമിറേറ്റ്സ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഏറ്റവും മികച്ച വെബ് സീരീസിനുള്ള ബഹുമതി പോൾസൺ പാവറട്ടിയുടെ ‘ബബ്ബിൾ ഗം ദുബൈ’ ടീം കരസ്ഥമാക്കി. ജനുവരി 18 ശനിയാഴ്ച വൈകീട്ട്, ദുബൈ ആസ്ഥാനമായ എമിറേറ്റ്സ് ഏവിയേഷൻ കോളജിൽ നടന്ന ചടങ്ങിൽ ബബ്ബിൾ ഗം ദുബൈ വെബ് സീരീസിന്റെ സംവിധായകൻ പോൾസൺ പാവറട്ടി പുരസ്കാരം ഏറ്റുവാങ്ങി.
പതിനൊന്നാമത് എമിറേറ്റ്സ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മുപ്പത് രാജ്യങ്ങളിൽനിന്നായി 500ൽപരം ഹ്രസ്വചിത്രങ്ങൾ പങ്കെടുത്തിരുന്നു. ഇവയിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട സിനിമകൾ ജനുവരി 15, 16, 17 തീയതികളിൽ ചലച്ചിത്ര പ്രേമികൾക്കായി എമിറേറ്റ്സ് ഏവിയേഷൻ കോളജിൽ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിൽ ‘വിടമാട്ടേൻ’ എന്ന ബബ്ബിൾ ഗം ദുബൈ ടീമിന്റെ ഹ്രസ്വചിത്രമാണ് ജൂറിയുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റിയത്.
കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ദുബൈയിലും ഷാർജയിലുമായി മുപ്പതിലധികം എപ്പിസോഡുകൾ തുടർച്ചയായി ചിത്രീകരിക്കുകയും അവ വിജയകരമായി പ്രേക്ഷകർക്കുമുന്നിൽ അവതരിപ്പിക്കുകയും ചെയ്ത ഏക മലയാളം വെബ്സീരീസാണ് ബബ്ബിൾ ഗം ദുബൈ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

