ബ്രദേഴ്സ് പരപ്പ സംഗമം നാളെ അജ്മാനില്‍
text_fieldsദുബൈ: ബ്രദേഴ്സ് പരപ്പ പ്രവാസി കൂട്ടായ്മ ഏഴാമത് സംഗമം ഞായറാഴ്ച അജ്മാന് വുഡ്ലം പാര്‍ക്ക് സ്കൂളില്‍ നടക്കും. രാവിലെ ഒമ്പതിന് തുടങ്ങുന്ന പ്രോഗ്രാം രാത്രി പത്തു വരെ നീളും.
കാഞ്ഞങ്ങാട് പരപ്പയിലെ സമീപ പ്രദേശങ്ങളിലെയും ക്ലബ്ബുകളെ പ്രതിനിധീകരിച്ച് എട്ടു ടീമുകള്‍ മത്സരിക്കുന്ന ഫുട്ബാള്‍ ടൂര്ണമെന്റോടെയാവും പരിപാടികള്‍ ആരംഭിക്കുക. ഉച്ചക്കുശേഷം വടംവലി മത്സരവും നടക്കും. വൈകുന്നേരം നാലുമുതല്‍ കലാമേളയും കുടുംബ സംഗമവും അരങ്ങേറും.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള മത്സരങ്ങളും കലാ പരിപാടികളും ഉണ്ടായിരിക്കും. തുടര്‍ന്ന് ഒപ്പന, കോല്‍ക്കളി, ദഫ്മുട്ട്, മംഗലംകളി, കരോക്കെ ഗാനമേള തുടങ്ങിയ കലാവിരുന്നോടെ രാത്രി 10ഓടെ പരിപാടി അവസാനിക്കും. പരപ്പ പ്രദേശത്തുനിന്നുള്ള ആയിരത്തോളം പ്രവാസികള്‍ ഒത്തുചേരുമെന്ന് സംഘാടകര്‍ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
