Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസമ്പൂർണ ഡിജിറ്റല്‍...

സമ്പൂർണ ഡിജിറ്റല്‍ സ്‌ക്രീന്‍ സൊല്യൂഷന്‍സുമായി ബ്രോണെറ്റ് ഗ്രൂപ്

text_fields
bookmark_border
സമ്പൂർണ ഡിജിറ്റല്‍ സ്‌ക്രീന്‍ സൊല്യൂഷന്‍സുമായി ബ്രോണെറ്റ് ഗ്രൂപ്
cancel
camera_alt

ബി ബ്രൈറ്റ് ഷോറൂം ഡോ. പി.എ. ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്യുന്നു. എം. എ. സലീം, ഷംസുദ്ദീൻ ബിൻ മുഹ്​യിദ്ദീൻ, ഷംലാൽ അഹമ്മദ്, മായിൻ കുട്ടി, കെ. പി. ഹാരിസ്, കെ. പി. സഹീർ, അബ്​ദുൽ വാഫി, സൽമാൻ ഫാരിസ് എന്നിവർ സമീപം

ദുബൈ: വിവിധ ബിസിനസ് മേഖലകളില്‍ ശ്രദ്ധേയ മുദ്രകള്‍ പതിപ്പിച്ച ബ്രോണെറ്റ് ഗ്രൂപ് സമ്പൂർണ ഡിജിറ്റല്‍ സ്‌ക്രീന്‍ സൊല്യൂഷന്‍സ് എന്ന വാഗ്​ദാനവുമായി 'ബി ബ്രൈറ്റി'​െൻറ മിഡില്‍ ഈസ്​റ്റിലെ ആദ്യ ഷോറൂമിന് ദുബൈയില്‍ തുടക്കം കുറിച്ചു. മലബാര്‍ ഗ്രൂപ് കോ-ചെയര്‍മാന്‍ ഡോ. പി.എ. ഇബ്രാഹിം ഹാജി 'ബി ബ്രൈറ്റി'​െൻറ ഉദ്ഘാടനം നിര്‍വഹിച്ചു. ലുലു ഗ്രൂപ് ഡയറക്​ടര്‍ എം.എ. സലീം, റീജന്‍സി ഗ്രൂപ് ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യിദ്ദീന്‍, മലബാര്‍ ഗോള്‍ഡ് ആൻഡ്​ ഡയമണ്ട്‌സ് ഇൻറര്‍നാഷനല്‍ ഓപറേഷന്‍സ് എം.ഡി. ഷംലാല്‍ അഹമ്മദ്, ഹാഷിം സൂപ്പര്‍മാര്‍ക്കറ്റ് എം.ഡി മായിന്‍കുട്ടി, മലബാർ ഗോൾഡ് കോർപറേറ്റ് എക്​സി. ഡയറക്​ടർ എ.കെ. ഫൈസൽ, കെ.പി. ഹാരിസ്, കെ.പി. സഹീർ, കെ.പി. അബ്​ദുല്‍ വാഫി, സല്‍മാന്‍ ഫാരിസ് എന്നിവര്‍ സംബന്ധിച്ചു.

ലോകം മുഴുവന്‍ ബോര്‍ഡുകളും സൈനേജുകളും ഡിജിറ്റലായി മാറുന്ന ഈ കാലത്തിന് അനുയോജ്യമായ ബിസിനസ് മേഖലയിലേക്കാണ് ബ്രോണെറ്റ് ഗ്രൂപ് കാലെടുത്തു വെച്ചിരിക്കുന്നതെന്നും 'ബി ബ്രൈറ്റി'ലൂടെ ഈ മേഖലയില്‍ എൽ.ഇ.ഡി സ്‌ക്രീനി​െൻറ മിഡില്‍ ഈസ്​റ്റിലെ പ്രഥമ എക്​സ്​ക്ലൂസിവ് ഷോറൂം സാക്ഷാത്കരിക്കാനായതില്‍ സന്തോഷമുണ്ടെന്നും ബ്രോണെറ്റ് ഗ്രൂപ്​​ മാനേജിങ്​ ഡയറക്​ടർ കെ.പി. സഹീര്‍ പറഞ്ഞു.

ഐ.ടി, ഫര്‍ണിച്ചര്‍, മെഡിസിന്‍സ്, ഫിനാന്‍സ്, ലൈഫ് സ്​റ്റൈൽ മേഖലകളില്‍ നിന്നും എൽ.ഇ.ഡി സ്‌ക്രീന്‍-സൈനേജ് വ്യവസായ മേഖലകളിലേക്ക് കൂടി ബ്രോണെറ്റ് ഗ്രൂപ് കാലെടുത്തുവെച്ചിരിക്കുകയാണെന്നും മാറുന്ന ലോകത്തിനൊപ്പം സഞ്ചരിക്കുക എന്നതാണ് ഗ്രൂപ്പി​െൻറ മുദ്രാവാക്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiBronte Group
News Summary - Bronte Group with Complete Digital Screen Solutions
Next Story