യൂബിക്വിറ്റസ് ബ്രോഷർ പ്രകാശനം
text_fieldsഅബൂദബി: അബൂദബി തവനൂർ മണ്ഡലം കെ.എം.സി.സി നടപ്പാക്കുന്ന ‘യുബിക്വിറ്റസ്-2020’ 20 ഇന കർമപദ്ധതിയുടെ ബ്രോഷർ പ്രകാശനം സേഫ് ലൈൻ എം.ഡി ഡോ. അബൂബക്കർ കുറ്റിക്കോൽ നിർവഹിച്ചു. ജനുവരി 17ന് ഇന്ത്യൻ ഇസ്ലാമിക് സെൻററിലാണ് പ്രവർത്തനോദ്ഘാടനം. കെ.എം.സി.സി ട്രഷറർ പി.കെ. അഹ്മദ് ബെല്ല ഉദ്ഘാടനം ചെയ്തു.
പ്രോഗ്രാം കൺവീനർ നൗഷാദ് തൃപ്രങ്ങോട് യുബിക്വിറ്റസ് വിശദീകരിച്ചു. ഹൈദർ ബിൻ മൊയ്തു നെല്ലിശ്ശേരി അധ്യക്ഷതവഹിച്ച ചടങ്ങിൽ വി.ടി.വി. ദാമോദരൻ, അഹ്മദ് കുട്ടി, അബ്ദുറഹ്മാൻ റബ്ബാനി, കുഞ്ഞിപ്പ മോങ്ങം, അനീസ് മംഗലം, സുലൈമാൻ മംഗലം, കെ.പി. നൗഫൽ, നിസാർ, ടി.എ. അഷ്റഫ് എന്നിവർ ആശംസ നേർന്നു. അഷ്റഫ് ആലുക്കൽ നന്ദി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
