സ്നേഹസ്പർശം ബ്രോഷർ പ്രകാശനം ചെയ്തു
text_fieldsതൃശൂർ ജില്ല കെ.എം.സി.സി നടത്തുന്ന റിലീഫ് പ്രവർത്തനങ്ങളുടെ ബ്രോഷർ പ്രകാശനം മുസ്ലിം ലീഗ് തൃശൂർ ജില്ല പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ് നിർവഹിക്കുന്നു
ദുബൈ: ഈ വർഷം റമദാനോടനുബന്ധിച്ച് തൃശൂർ ജില്ല കെ.എം.സി.സി നടത്തുന്ന റിലീഫ് പ്രവർത്തനങ്ങളുടെ ബ്രോഷർ പ്രകാശനം മുസ്ലിം ലീഗ് തൃശൂർ ജില്ല പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ് നിർവഹിച്ചു. വ്യവസായി സിദ്ദീഖ് നാട്ടിക ഏറ്റുവാങ്ങി. കൊടുങ്ങല്ലൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് യൂസഫ് പടിയത്ത് സംബന്ധിച്ചു. ഈ വർഷത്തെ റിലീഫ് പ്രവർത്തനം അന്തരിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ സ്മരണക്കായി 'സ്നേഹസ്പർശം-2022' എന്ന പേരിലാണ് സംഘടിപ്പിക്കുന്നത്. യോഗത്തിൽ ജില്ല കെ.എം.സി.സി പ്രസിഡന്റ് ജമാൽ മനയത്ത് അധ്യക്ഷത വഹിച്ചു.
റിലീഫ് പ്രവർത്തങ്ങൾ വിശദീകരിച്ച് റിലീഫ് കമ്മിറ്റി ചെയർമാൻ ആർ.വി.എം. മുസ്തഫ സംസാരിച്ചു. ദുബൈ കെ.എം.സി.സി ഭാരവാഹികളായ അഷ്റഫ് കൊടുങ്ങല്ലൂർ, പി.എ. ഫാറൂഖ്, കേന്ദ്ര പ്രവർത്തക സമിതി അംഗങ്ങളായ ഉബൈദ് ചേറ്റുവ, മുഹമ്മദ് വെട്ടുകാട്, ജില്ല ഭാരവാഹികളായ കബീർ ഒരുമനയൂർ, മുഹമ്മദ് അക്ബർ, മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാരായ സത്താർ മാമ്പ്ര, താജുദ്ദീൻ വെട്ടുകാട്, അബു ഷമീർ എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി അഷ്റഫ് കിള്ളിമംഗലം സ്വാഗതവും റിലീഫ് കമ്മിറ്റി ജനറൽ കൺവീനർ മുസ്തഫ വടുതല നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

