‘റഹ്മ 2026’ പദ്ധതിയുടെ ബ്രോഷർ പ്രകാശനം
text_fieldsരോഗികളെ പിന്തുണക്കാനായുള്ള ‘റഹ്മ’ പദ്ധതിയുടെ ബ്രോഷർ പി.കെ അൻവർ നഹ ഫൈസൽ തെന്നലക്ക് നൽകി പ്രകാശനം ചെയ്യുന്നു
ദുബൈ: റമദാനിൽ നിർധനരായ രോഗികൾക്ക് സാന്ത്വനമേകാൻ ദുബൈ കെ.എം.സി.സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി നടപ്പിലാക്കുന്ന ‘റഹ്‌മ 2026’ ക്ഷേമ പദ്ധതിയുടെ ബ്രോഷർ പ്രകാശനം ചെയ്തു. മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ യു.എ.ഇ കെ.എം.സി.സി ജനറൽ സെക്രട്ടറി പി.കെ അൻവർ നഹ, ഫൈസൽ തെന്നലക്ക് നൽകിയാണ് പ്രകാശന കർമം നിർവഹിച്ചത്.
ചടങ്ങിൽ ദുബൈ കെ.എം.സി.സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് വി.സി സൈതലവി ഉള്ളണം അധ്യക്ഷത വഹിച്ചു. സി.എ ദാരിമി ഉൽബോധന പ്രഭാഷണം നടത്തി. ദുബൈ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.പി.എ സലാം, സെക്രട്ടറി പി.വി നാസർ, മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്‍റ് സിദ്ധിഖ് കാലടി, ജനറൽ സെക്രട്ടറി നൗഫൽ വേങ്ങര, വൈസ് പ്രസിഡന്‍റുമാരായ ഒ.ടി സലാം, മുജീബ് കോട്ടക്കൽ, ഹംസ ഹാജി മാട്ടുമ്മൽ തുടങ്ങിയവർ സംബന്ധിച്ചു. ജബ്ബാർ ക്ലാരി സ്വാഗതവും സാദിഖ് തിരൂരങ്ങാടി നന്ദിയും പറഞ്ഞു.
കാരുണ്യം എന്ന് അർഥമാക്കുന്ന ‘റഹ്മ’ കഴിഞ്ഞ മൂന്നുവർഷമായി റമദാനിൽ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി നടത്തിവരുന്ന പ്രധാന റിലീഫ് പദ്ധതികളിൽ ഒന്നാണ്.
തിരൂരങ്ങാടി മണ്ഡലത്തിലെ നാല് പഞ്ചായത്തുകളിലെയും രണ്ട് മുൻസിപ്പാലിറ്റികളിലെയും അർഹരായ രോഗികളെ കണ്ടെത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
സുമനസ്സുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ‘റഹ്മ’ നിർധന കുടുംബങ്ങളിലേ രോഗികൾക്ക് വലിയ ആശ്വാസമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

