Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബ്രോഷർ പ്രകാശനം

text_fields
bookmark_border
ബ്രോഷർ പ്രകാശനം
cancel

ദുബൈ: അകാലത്തിൽ വിട പറഞ്ഞ പ്രശസ്ത മാപ്പിളപ്പാട്ട്, സിനിമ പിന്നണി ഗായകൻ നിസാർ വയനാടിന്‍റെ ഓർമക്കായി സംഘടിപ്പിക്കുന്ന നിസാർ വയനാട് മെഗാഷോയുടെ ബ്രോഷർ പ്രകാശനവും, ടിക്കറ്റ്​ വിതരണോദ്​ഘാടനവും നടന്നു. ദുബൈ സുൽഫി മീഡിയയിൽ നടന്ന പരിപാടിയിൽ ബ്രോഷർ പ്രകാശനം സജു ഒലീസിയ, സമദ് മിമിക്സ്,ഫൈസൽ റാസി, ജാഫർ മാറാക്കര, നവാസ് കടവനാട്, അക്ബർ എന്നിവർ ചേർന്ന് നിർവഹിച്ചു.

ഡോ. സുലൈമാൻ മതിലകത്തിന് (മാസ്റ്റർ മീഡിയ) പരിപാടിയുടെ 50 ടിക്കറ്റുകൾ നൽകി വാഹിദ് ദുബൈ ടിക്കറ്റ് വിതരണം ഉദ്​ഘാടനം ചെയ്തു. സംഗീതജ്ഞൻ പ്രണവം മധു മുഖ്യാതിഥിയായി പങ്കെടുത്തു. ഡോ. മിന്നൽ നിച്ചു, ജിമ്മി എറണാകുളം എന്നിവരും സുൽഫിക്കർ അസീസിൽനിന്ന്​ ടിക്കറ്റുകൾ ഏറ്റുവാങ്ങി. നവംബർ 20ന്​ കൽപറ്റ എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ നിസാർ വയനാട്​ ഷോ അദ്ദേഹത്തിന്‍റെ​ സുഹൃത്തുക്കൾ യാഥാർഥ്യമാക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Brochure release
Next Story