റാക് നന്മ കേരളോത്സവം ബ്രോഷര് പ്രകാശനം
text_fieldsറാക് നന്മ കേരളോത്സവം 2023 ബ്രോഷര് ഡോ. ജിതിന് ജമീലിന് നല്കി റാക് ഇന്ത്യന് അസോ. സെക്രട്ടറി മധു പ്രകാശനം ചെയ്യുന്നു
റാസല്ഖൈമ: റാക് നന്മയുടെ ആഭിമുഖ്യത്തില് ഏപ്രില് 30ന് വിപുല പരിപാടികളോടെ ‘നന്മ കേരളോത്സവം 2023’ സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവര് അറിയിച്ചു. കേരളോത്സവത്തിന്റെ ബ്രോഷര് ഡോ. ജിതിന് ജമീലിന് കൈമാറി ഇന്ത്യന് അസോ. ജന. സെക്രട്ടറി മധു പ്രകാശനം ചെയ്തു.
റാക് ഇന്ത്യന് സ്കൂളില് നടന്ന ചടങ്ങില് നന്മ പ്രസിഡന്റ് അജയ്കുമാര് അധ്യക്ഷത വഹിച്ചു. കേരള സമാജം പ്രസിഡന്റ് നാസര് അല്ദാന, നാസര് അല്മഹ, എ.കെ. സേതുനാഥ്, സുഭാഷ്, ആസാദ്, ജിജി പാണ്ടവത്ത്, ശക്തിധരന്, ഹരിപ്രകാശ്, പ്രദീപ്, പ്രസാദ്, നിഷാന്ത് എന്നിവര് സംസാരിച്ചു. നന്മ സെക്രട്ടറി ദിലീപ് നായര് സ്വാഗതവും ട്രഷറര് മണികണ്ഠന് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

