ശൈഖ് സായിദ് മെമ്മോറിയല്‍ എജുക്കേഷനല്‍ അവാര്‍ഡ് ബ്രോഷര്‍ പ്രകാശനം
text_fieldsഇന്ദിര ഗാന്ധി വീക്ഷണം ഫോറം അബൂദബി യൂനിറ്റ് ശൈഖ് സായിദ് മെമ്മോറിയല്‍ എജുക്കേഷനല്‍ അവാര്‍ഡ് ബ്രോഷര്‍ പ്രകാശനം ലുലു ഗ്രൂപ് മാര്‍ക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ വി. നന്ദകുമാര്‍ നിര്‍വഹിക്കുന്നു
അബൂദബി: ഇന്ദിര ഗാന്ധി വീക്ഷണം ഫോറം അബൂദബി യൂനിറ്റ് ശൈഖ് സായിദ് മെമ്മോറിയല്‍ എജുക്കേഷനല്‍ അവാര്‍ഡ് 17ാം എഡിഷന് ബ്രോഷര്‍ പ്രകാശനം ലുലു ഗ്രൂപ് മാര്‍ക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ വി. നന്ദകുമാര്‍ നിര്‍വഹിച്ചു. അബൂദബിയിലെ ഇന്ത്യന്‍ സ്കൂളുകളില്‍നിന്ന് പത്താം ക്ലാസിലും പ്ലസ് ടുവിനും 95 ശതമാനത്തില്‍ മുകളില്‍ മാര്‍ക്ക് വാങ്ങിയ കുട്ടികള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്.
ജനുവരി രണ്ടാം വാരം പരിപാടി നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വീക്ഷണം സെൻട്രല്‍ കമ്മിറ്റി പ്രസിഡന്റ് എന്‍.പി. മുഹമ്മദാലി, അബൂദബി പ്രസിഡന്റ് സി.എം. കരീം, ജനറല്‍ സെക്രട്ടറി അനീഷ് ചളിക്കല്‍, മീഡിയ കോഓഡിനേറ്റര്‍ അമര്‍ ലാല്‍ പാറക്കല്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

