ബ്രോഷർ പ്രകാശനം ചെയ്തു
text_fieldsഅനന്തപുരി പ്രവാസി കൂട്ടായ്മയുടെ ഓണാഘോഷത്തിെൻറ ബ്രോഷർ പ്രകാശനം നടൻ സുരാജ് വെഞ്ഞാറമൂട് നിർവഹിക്കുന്നു
ദുബൈ: തിരുവനന്തപുരം ജില്ലക്കാരുടെ യു.എ.ഇയിലെ കൂട്ടായ്മയായ അനന്തപുരി പ്രവാസി കൂട്ടായ്മയുടെ ഈ വർഷത്തെ ഓണാഘോഷം നവംബർ അഞ്ചിന് ഷാർജ മുവൈലയുള്ള സഫാരി മാളിൽ നടക്കും. ഓണാലോഷത്തിെൻറ ബ്രോഷർ പ്രകാശനം നടൻ സുരാജ് വെഞ്ഞാറമൂട് നിർവഹിച്ചു. വിവിധ കലാപരിപാടികളും ഓണസദ്യയും സാംസ്കാരിക സമ്മേളനവും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ചടങ്ങിൽ അനന്തപുരിയുടെ ഉപഹാരം രക്ഷാധികാരി ബാബു വർഗീസും പ്രസിഡൻറ് ചന്ദ്രാബാബുവും രഞ്ജി കെ. ചെറിയാനും കൂടി സുരാജ് വെഞ്ഞാറമൂടിന് സമർപ്പിച്ചു.
ജനറൽ സെക്രട്ടറി ഖാൻ പാറയിൽ, സെക്രട്ടറി പ്രഭാത് നായർ, ട്രഷറർ ബിജോയ് ദാസ്, വനിത കൺവീനർ സർഗ റോയ്, ഷഫീഖ് വെഞ്ഞാറമൂട്, ബിബൂഷ് രാജ്, രാജേഷ് സോമൻ, ആദിത്യ റോയ്,അഭിലാഷ് എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

