Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബ്രിട്ടീഷ് ഫുട്ബാൾ താരം ദുബൈയിൽ കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചു
text_fieldsbookmark_border
ദുബൈ: ദുബൈയിൽ കളിക്കുന്നതിനിടെ മുൻ ബ്രിട്ടീഷ് ഫുട്ബാൾ താരം കുഴഞ്ഞുവീണ് മരിച്ചു. യു.കെയിലെ പ്രശസ്ത ക്ലബുകൾക്കായി ബൂട്ടണിഞ്ഞ ആൽഫി നൺ (35) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.
വർഷങ്ങളായി ദുബൈയിലായിരുന്നു താമസം. ലണ്ടനിൽ ജനിച്ചുവളർന്ന താരം ഫിഷർ എഫ്.സി, ബെക്കിങ്ഹാം ടൗൺ, ക്രൊയ്ഡൺ എഫ്.സി, കാന്‍റർബറി തുടങ്ങിയ ക്ലബുകൾക്കായി ബൂട്ടണിഞ്ഞു. മധ്യനിരയിലായിരുന്നു സ്ഥാനം. ബെക്കിങ്ഹാം ടൗൺ കിരീടം നേടിയപ്പോൾ നായകൻ ആൽഫിയായിരുന്നു. ദുബൈയിൽ റിയൽ എസ്റ്റേറ്റ് കമ്പനിയായ ഹോസ് ആൻഡ് ഹോസിൽ പ്രോപ്പർട്ടി കൺസൾട്ടന്‍റായി ജോലി ചെയ്യുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

