ജോയ് ആലുക്കാസിൽ ബ്രില്യൻസ് ഡയമണ്ട് ഷോക്ക് തുടക്കം
text_fieldsദുബൈ: ആഭരണ വ്യവസായരംഗത്ത് ഏഴു പതിറ്റാണ്ടിലധികം പാരമ്പര്യമുള്ള ആഗോള ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ് സംഘടിപ്പിക്കുന്ന ബ്രില്യൻസ് ഡയമണ്ട് ഷോയുടെ രണ്ടാം പതിപ്പിന് തുടക്കം. ഡയമണ്ട് ജ്വല്ലറികൾക്ക് മാത്രമായി നടത്തുന്ന പ്രത്യേക പ്രദർശനം യു.എ.ഇ, ഒമാൻ, ഖത്തർ, ബഹ്റൈൻ, സൗദി അറേബ്യ, കുവൈത്ത്, യു.എസ്, യു.കെ, ആസ്ട്രേലിയ, സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ജോയ് ആലുക്കാസ് ഷോറൂമുകളിലാണ് നടക്കുക. യു.എ.ഇയിലെ ഷോറൂമുകളിൽ ഫെബ്രുവരി എട്ട് വരെയാണ് പ്രദർശനം. പ്രൈഡ് ഡയമണ്ട് വിഭാഗത്തിൽ ജോയ് ആലുക്കാസ് അവതരിപ്പിക്കുന്ന ഇവോറ, പദ്മലക്ഷ്മി കലക്ഷനുകളുടെ ശേഖരവും ഷോയുടെ ഭാഗമായി ഒരുക്കും. അപൂർവയിനം രത്നങ്ങളും കല്ലുകളും കോർത്തിണക്കി അതിമനോഹരമായി രൂപകൽപന ചെയ്ത വജ്രാഭരണങ്ങളുടെ അതിവിപുലമായ ശേഖരമാണ് പ്രദർശനത്തിനുള്ളത്. പരിശുദ്ധിയിലും കരകൗശല വിദഗ്ധതയിലും മുൻപന്തിയിലുള്ള ഇത്തരം ആഭരണങ്ങൾ ഇഷ്ടാനുസരണം പർച്ചേസ് ചെയ്യുന്നതിനുള്ള മികച്ച അവസരമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളതെന്ന് ജോയ് ആലുക്കാസ് ഗ്രൂപ് അറിയിച്ചു.
യു.എ.ഇ ഷോറൂമുകളിൽ ഒരുക്കിയ പ്രദർശനത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് ആകർഷകമായ ഓഫറുകളുമുണ്ട്. 6000 ദിർഹത്തിനു മുകളിൽ വജ്രാഭരണങ്ങൾ വാങ്ങുന്നവർക്ക് 250 ദിർഹം കാഷ്ബാക്ക് ലഭിക്കും. പഴയ വജ്രാഭരണങ്ങൾ, 916 സ്വർണാഭരണങ്ങൾ എന്നിവ മാറ്റിവാങ്ങുന്ന സമയത്ത് മൂല്യമൊട്ടും കുറയുകയുമില്ല. ആധുനിക ഡിസൈനിലുള്ള ‘ഇവോറ’ കലക്ഷനും ലക്ഷ്മി ദേവി സങ്കൽപത്തിൽനിന്നും പ്രചോദനമുൾക്കൊണ്ട് നിർമിച്ച ‘പദ്മലക്ഷ്മി’ കലക്ഷനും ഇതിനോടകം തന്നെ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. കാലാതീതമായ രൂപകൽപനയും ആഗോള നിലവാരവും സമന്വയിച്ച ആഭരണങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയെന്ന പ്രതിബദ്ധതയെ ഉയർത്തിപ്പിടിക്കുകയാണ് ബ്രില്യൻസ് ഡയമണ്ട് ഷോ പ്രദർശനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ഇന്റർനാഷനൽ ഓപറേഷൻസ് സി.ഇ.ഒ ജോൺ പോൾ ആലുക്കാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

