ദുബൈയുടെ പ്രൗഢിയേറ്റി ഷിന്ദഗ പാലം വരുന്നു
text_fieldsദുബൈ: അവിരാമ മുന്നേറ്റം ലക്ഷ്യമിടുന്ന ദുബൈയുടെ പ്രൗഢിക്ക് മാറ്റുകൂട്ടി അവിരാമ ചിഹ്നത്തിെൻറ മാതൃകയിൽ െഎതിഹാസിക രൂപഭംഗിയോടെ 39.40 കോടി ദിർഹം ചെലവിട്ട് നിർമിക്കുന്ന ഷിന്ദഗ പാലം പദ്ധതിക്ക് യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും തുടക്കമിട്ടു. 5.035 ബില്യൺ ചെലവിൽ ശൈഖ് റാശിദ്, അൽ മിന, ഖലീജ്, കെയ്റോ സ്ട്രീറ്റുകളെ ഉൾക്കൊള്ളിച്ച് നടപ്പിൽ വരുത്തുന്ന ഷിന്ദഗ ഇടനാഴി പദ്ധതിയുടെ ഭാഗമാവും പാലവും.
കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ആർ.ടി.എ ഡയറക്ടർ ജനറൽ മത്താർ അൽ തായർ എന്നിവർക്കൊപ്പമാണ് പ്രഖ്യാപന വേദിയിലേക്ക് ശൈഖ് മുഹമ്മദ് എത്തിയത്. ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാനും എമിറേറ്റ് സി.ഇ.ഒയുമായ ശൈഖ് അഹ്മദ് ബിൻ സഇൗദ് അൽ മക്തും,ശൈഖ് അഹ്മദ് ബിന മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം തുടങ്ങിയവരും സംബന്ധിച്ചു. ഷിന്ദഗ ഇടനാഴി പദ്ധതിയുടെ മൂന്നാം ഘട്ടമായാണ് പാലം നിർമിക്കുകയെന്ന് മത്താർ അൽ തായർ വിശദീകരിച്ചു.
ദുബൈ ക്രീക്കിലൂടെ ആറ് വരിയായി 295 മീറ്റർ നീളത്തിലാണ് പാലം വരിക. ജല നിരപ്പിൽ നിന്ന് പതിനഞ്ചര മീറ്റർ ഉയർന്നു നിൽക്കുന്ന പാലത്തിനടിയിലൂടെ വിവിധയിനം ജലനൗകകൾ ഒഴുകി നടക്കും. 2400 ടൺ ഉരുക്കാണ് പാലം പണിക്ക് ഉപയോഗിക്കുക.
ഗണിതശാത്രത്തിലെ ഇൻഫിനിറ്റി ചിഹ്നത്തിെൻറ മാതൃകയിൽ ആർച്ചുകൾ ക്രമീകരിക്കും. 42 മീറ്റർ ഉയരുമുണ്ടാവും ഇതിന്. ശൈഖ് മുഹമ്മദ് ഇലക്ട്രോണിക് സ്ക്രീനിൽ ഇൻഫിനിറ്റി ചിഹ്നം വരച്ചാണ് ഉദ്ഘാടനം നിർവഹിച്ചത്. നിർമാണം വിളമ്പരം ചെയ്ത് പാലത്തിെൻറ കൂറ്റൻ മാതൃക ദൃശ്യമായി. ഷിന്ദഗ തുരങ്ക നിർമാണത്തിന് ശൈഖ് റാശിദ് കരാർ ഒപ്പിടുന്നതു മുതലുള്ള ദൃശ്യങ്ങളും നിർമാണത്തിെൻറ കാലസൂചികകളും ഉൾക്കൊള്ളുന്ന ഒാർമചിത്രങ്ങളും പ്രദർശിപ്പിച്ചു.
ഷിന്ദഗ പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ പാലത്തിനു പുറമെ അൽ ഖലീജ് സ്ട്രീറ്റിലെ കോർണിഷ് നിർമാണം, ഫാൽകൺ ജംഗ്ഷൻ നവീകരണം എന്നിവയും ഉൾക്കൊള്ളുന്നു. പാലത്തിന് എട്ടര കിലോ മീറ്റർ നീളമുണ്ടാവും. അര കിലോമീറ്റർ നീളമുള്ള തുരങ്കവും എട്ടു കിലോമീറ്ററുള്ള ഉപരിതലവുമാണുണ്ടാവുക. 10 ജംങ്ഷനുകളും ഇതിെൻറ ഭാഗമായി രൂപപ്പെടും. 2022ലാണ് നിർമാണം പൂർത്തിയാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
