Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്തനാർബുദം ഒമ്പത്​...

സ്തനാർബുദം ഒമ്പത്​ കേന്ദ്രങ്ങളിൽ സൗജന്യ പരിശോധന

text_fields
bookmark_border
breast cancer  Free check-up at nine centres
cancel
camera_alt

പി​ങ്ക്​ കാ​ര​വ​ൻ സം​ഘം

ദു​ബൈ: സ്ത​നാ​ർ​ബു​ദ ബാ​ധ മു​ൻ​കൂ​ട്ടി അ​റി​യാ​ൻ ഒ​മ്പ​ത്​ കേ​ന്ദ്ര​ങ്ങ​ളി​ൽ സൗ​ജ​ന്യ പ​രി​ശോ​ധ​ന. അ​ബൂ​ദ​ബി ഒ​ഴി​കെ​യു​ള്ള ആ​റ്​ എ​മി​റേ​റ്റു​ക​ളി​ലാ​ണ്​ സൗ​ജ​ന്യ പ​രി​ശോ​ധ​ന. ഫെ​ബ്രു​വ​രി 10 വ​രെ നീ​ണ്ടു​നി​ൽ​ക്കും. ഷാ​ർ​ജ ഫ്ര​ണ്ട്​​സ്​ ഓ​ഫ്​ കാ​ൻ​സ​ർ പേ​ഷ്യ​ന്‍റ്​​സി​ന്‍റെ പി​ങ്ക്​ കാ​ര​വ​ൻ ദേ​ശീ​യ സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്​​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ മു​ത​ലാ​ണ് സൗ​ജ​ന്യ പ​രി​ശോ​ധ​ന തു​ട​ങ്ങി​യ​ത്.

മു​ൻ​കൂ​ട്ടി അ​റി​ഞ്ഞാ​ൽ ചി​കി​ത്സി​ച്ച ഭേ​ദ​മാ​ക്കാ​വു​ന്ന രോ​ഗ​മാ​ണ്​ സ്ത​നാ​ർ​ബു​ദം. എ​ന്നാ​ൽ, പ​ല​രും അ​റി​യാ​ത്ത​തി​നാ​ൽ മ​ര​ണ​ത്തി​നു​വ​രെ കാ​ര​ണ​മാ​കു​ന്നു. ഈ ​സ​ന്ദേ​ശം എ​ല്ലാ​വ​രി​ലേ​ക്കും എ​ത്തി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്തു​ന്ന​ത്. സ്വ​യം പ​രി​ശോ​ധ​ന​യി​ലൂ​ടെ എ​ങ്ങ​നെ സ്ത​നാ​ർ​ബു​ദം മു​ൻ​കൂ​ട്ടി അ​റി​യാം എ​ന്ന​തും ബോ​ധ​വ​ത്​​ക​ര​ണ​ത്തി​ലൂ​ടെ പ​ക​ർ​ന്നു​ന​ൽ​കും. ഈ ​വ​ർ​ഷ​ത്തെ പി​ങ്ക്​ കാ​ര​വ​ൻ റൈ​ഡി​ന്​ മു​ന്നോ​ടി​യാ​യാ​ണ്​ ബോ​ധ​വ​ത്​​ക​ര​ണ​വും ക്യാ​മ്പും സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി നാ​ല്​ മു​ത​ൽ 10 വ​രെ​യാ​ണ്​ ബോ​ധ​വ​ത്ക​​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​തി​ര റൈ​ഡ്​ ന​ട​ത്തു​ന്ന​ത്. പി​ങ്ക്​ നി​റ​ത്തി​ലു​ള്ള വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞ്​ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ കു​തി​ര റൈ​ഡ​ർ​മാ​ർ എ​ത്തും. എ​ട്ടി​ൽ ഒ​രു സ്ത്രീ​ക്ക്​ വീ​തം സ്ത​നാ​ർ​ബു​ദ​മു​ണ്ടാ​കു​ന്നു എ​ന്ന​താ​ണ്​ ക​ണ​ക്ക്. എ​ന്നാ​ൽ, 98 ശ​ത​മാ​നം കേ​സു​ക​ളും മു​ൻ​കൂ​ട്ടി അ​റി​ഞ്ഞാ​ൽ ചി​കി​ത്സി​ച്ച്​ ഭേ​ദ​മാ​ക്കാ​വു​ന്ന​താ​ണ്.

ക​ഴി​ഞ്ഞ വ​ർ​ഷം പി​ങ്ക്​ കാ​ര​വ​ന്‍റെ ഭാ​ഗ​മാ​യി 3041 സ്ത​ന പ​രി​ശോ​ധ​ന​ക​ളും 893 മാ​മോ​ഗ്രാ​മും 10 അ​ൾ​ട്രാ​സൗ​ണ്ട്​ സ്​​ക്രീ​നി​ങ്ങും ന​ട​ത്തി​യി​രു​ന്നു.

സൗ​ജ​ന്യ സ്​​ത​നാ​ർ​ബു​ദ കേ​ന്ദ്ര​ങ്ങ​ൾ

ഷാ​ർ​ജ:

മ​ജാ​സ്​ വാ​ട്ട​ർ​ഫ്ര​ണ്ട്​: വൈകു. 4.00-10.00

മെ​ഗാ​മാ​ൾ: വൈകു. 4.00-10.00

ലു​ലു സെ​ൻ​ട്ര​ൽ, അ​ൽ​ബു​ത്തീ​ന -വൈകു. 4.00-10.00

ദു​ബൈ:

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്, അ​ൽ ബ​ർ​ഷ -വൈകു. 4.00-10.00

മി​ർ​ദി​ഫ്​ സി​റ്റി സെ​ന്‍റ​ർ - ഉച്ച. 2.00 -9.00

അ​ജ്​​മാ​ൻ:

ചൈ​നാ മാ​ൾ: വൈകു. 4.00-10.00

റാ​സ​ൽ​ഖൈ​മ:

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്, റാ​ക്​ മാ​ൾ: വൈകു. 4.00-10.00

ഉ​മ്മു​ൽ ഖു​വൈ​ൻ:

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്, യു.​എ.​ക്യു മാ​ൾ: വൈകു. 4.00-10.00

ഫു​ജൈ​റ:

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്, ലു​ലു മാ​ൾ - വൈകു. 4.00-10.00

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:breast cancerFree check-up
News Summary - breast cancer; Free check-up at nine centres
Next Story