സ്തനാർബുദ ബോധവത്കരണ കാമ്പയിൻ സംഘടിപ്പിച്ചു
text_fieldsദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ വനിതാ വിങ് സംഘടിപ്പിച്ച സ്തനാർബുദ ബോധവത്കരണ പ്രോഗ്രാം
ദുബൈ: ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ വനിതാ വിങ് ആസ്റ്റർ ഹോസ്പിറ്റലുമായി സഹകരിച്ച് സ്തനാർബുദ ബോധവത്കരണ ഹെൽത്ത് ആൻഡ് വെൽനസ് പ്രോഗ്രാം ഖിസൈസിലെ ആസ്റ്റർ ഹോസ്പിറ്റലിൽ സംഘടിപ്പിച്ചു. രോഗം നേരത്തേ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
സ്തനാർബുദ ബോധവത്കരണ സെഷന് ഡോ. അനീഷ ഫാത്തിമ നേതൃത്വം നൽകി. തുടർന്ന് സൈക്കോളജി വിഷയത്തിൽ ശ്രീവിദ്യയും ഡയറ്റ് ആൻഡ് ന്യൂട്രിഷൻ വിഷയത്തിൽ ജനനിയും ക്ലാസെടുത്തു.
മലപ്പുറം ജില്ലാ വനിതാ വിങ് പ്രസിഡന്റ് ഹസ്ന സലാഹ് അധ്യക്ഷയായ ക്യാമ്പ് സംസ്ഥാന വനിതാ കെ.എം.സി.സി മുഖ്യ രക്ഷാധികാരി ഷംസുന്നീസ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.
ഹവ്വാവുമ്മ അബ്ദുസ്സമദ്, മിന്നത്ത് അൻവർ അമീൻ, സഫിയ മൊയ്തീൻ, റാബിയ സത്താർ, റാബിയ ബഷീർ, റഫീന അഹമ്മദ്, സക്കീന മുയ്തീൻ എന്നിവർ സംബന്ധിച്ചു.
ആസ്റ്റർ ഹോസ്പിറ്റൽ പ്രതിനിധികളായ ടി.എച്ച്. സിറാജുദ്ദീൻ, ആസിഫ് കള്ളിയത്ത്, ബദരിയ, ഹിബ ജില്ലാ വനിതാ വിങ് നേതാക്കളായ മുബഷിറ, സബീല, ശബ്നം, ജുമാന, റഈസ, ബാസില എന്നിവർ നേതൃത്വം നൽകി. സംസ്ഥാന സെക്രട്ടറി പി.വി. നാസർ, ജില്ലാ ഭാരവാഹികളായ സിദ്ദീഖ് കാലൊടി, എ.പി. നൗഫൽ, മുയ്തീൻ പൊന്നാനി, സിനാൽ തുറക്കൽ എന്നിവരും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

