സ്തനാർബുദ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsഅനന്തപുരി പ്രവാസി കൂട്ടായ്മ വനിത വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന സ്താനാർബുദ ബോധവത്കരണ ക്യാമ്പ്
ഷാർജ: യു.എ.ഇലെ തിരുവനന്തപുരം ജില്ലക്കാരുടെ കൂട്ടായ്മായ അനന്തപുരി പ്രവാസി കൂട്ടായ്മ വനിത വിഭാഗത്തിന്റെ നേതൃത്വത്തിൽ സ്ത്രീകൾക്കായി സ്താനാർബുദത്തെ കുറിച്ചുള്ള ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ക്യാമ്പ് അൽ അമീർ സ്കൂൾ അധ്യാപിക ലതാ വാര്യർ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.വൈ.എ. റഹിം, ബാബു ഇ പി. ജോൺസൻ, വർഗീസ്, രഞ്ജി കെ.ചെറിയാൻ, ഖാൻ പറയിൽ, ബിജോയ് ദാസ് എന്നിവർ സംസാരിച്ചു. ഡോ. ശ്രീജയ, ഡോ. സുമതി എന്നിവർ ക്ലാസെടുത്തു.
വനിത ജനറൽ കൺവീനർ ജ്യോതി ലക്ഷ്മി, അനിതാ രവീന്ദ്രൻ, ബിന്ത്യാഭിലാഷ്, മുനീറാ സലിം, അരുണാ അഭിലാഷ്, രാജി ജേക്കബ്, അജീന ഷെഫീഖ്, ഷൈനി ഖാൻ, ലക്ഷ്മി പ്രഭാത്, പ്രസീത, എന്നിവർ നേതൃത്വം കൊടുത്തു.

