സ്തനാർബുദ ബോധവത്കരണം
text_fieldsഅൽ അമീർ ചെയർമാൻ എ.കെ അബ്ദുൽ സലാം ഡോ. സജിദ സജാദിന് ആദരമർപ്പിക്കുന്നു
അജ്മാൻ: സ്തനാർബുദ ബോധവത്കരണത്തിന്റെ ഭാഗമായി അജ്മാൻ അൽ അമീർ സ്കൂൾ മുതിർന്ന വിദ്യാർഥിനികൾക്കും അധ്യാപികമാർക്കുമായി പ്രത്യേക കാമ്പയിൻ സംഘടിപ്പിച്ചു. സ്തനാർബുദത്തിന്റെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് പ്രാഥമിക ഘട്ടത്തിൽത്തന്നെ മുൻകരുതലുകളെടുത്ത് അതിനെ തോൽപിക്കാൻ വിദ്യാലയത്തിലെ എല്ലാ വനിതാംഗങ്ങളെയും സജ്ജരാക്കുക എന്നതായിരുന്നു ബോധവത്കരണ പരിപാടിയുടെ ലക്ഷ്യം.
അജ്മാൻ ജബൽ സീന മെഡിക്കൽ സെന്ററിലെ ഒബ്സ്റ്റട്രിഷ്യൻ, ഗൈനക്കോളജി വിദഗ്ദ്ധ ഡോ. സജിദ സജാദാണ് സെഷന് നേതൃത്വം നൽകിയത്. സ്തനാരോഗ്യത്തിന്റെയും സ്വയം നിരീക്ഷണത്തിന്റെയും പ്രാധാന്യം, ലക്ഷണങ്ങളും പ്രത്യേകതകളും തിരിച്ചറിയൽ, നേരത്തെ തിരിച്ചറിയുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ എന്നീ മൂന്നു വിഷയങ്ങളിലൂന്നിയായിരുന്നു ക്ലാസ്.
അൽ അമീർ പ്രിൻസിപ്പൽ ഡോ. എസ്.ജെ ജേക്കബ്, വൈസ് പ്രിൻസിപ്പൽ നൗഷാദ് ഷംസുദ്ദീൻ, അക്കാദമിക് കോഓഡിനേറ്റർ ലത വാരിയർ എന്നിവർ കാമ്പയിനിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. അൽ അമീർ ചെയർമാൻ എ.കെ. അബ്ദുൽ സലാം ഡോ. സജിദ സജാദിനെ ആദരിച്ചു.

