അരൂഹ ടൂർസ് ആൻഡ് ട്രാവൽസിെൻറ ബ്രാഞ്ച് ഉദ്ഘാടനം
text_fieldsഅരൂഹ ടൂർസ് ആൻഡ് ട്രാവൽസിെൻറ പുതിയ ബ്രാഞ്ച് നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം
ചെയ്യുന്നു
ദുബൈ: അരൂഹ ടൂർസ് ആൻഡ് ട്രാവൽസിെൻറ യു.എ.ഇയിലെ പുതിയ ബ്രാഞ്ച് ബർദുബൈയിൽ എം.എൽ.എയും അരൂഹ സ്ഥാപകനും കൂടിയായ നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു. റാഷിദ് അബ്ബാസ്(അരൂഹ ടൂർസ് ആൻഡ് ട്രാവൽ ഇൻറർനാഷനൽ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ), റിയാസ് ചേലേരി(അഡ്മിനിസ്ട്രേറ്റർ, സബീൽ പാലസ്), എ.കെ. ഫൈസൽ (എക്സി. ഡയറക്ടർ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്), സകരിയ്യ മുഹമ്മദ് (സി.ഒ.ഒ, ഗൾഫ് മാധ്യമം), ഷമീം മുഹമ്മദ് (ഡയറക്ടർ ക്യു ഡെവലപ്പേഴ്സ്), എം.പി. അബ്ദുൽ മജീദ്(ഡയറക്ടർ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്), പി.എം. മുജീബ് റഹ്മാൻ എന്നിവർ സന്നിഹിതരായി.
കോവിഡിനു ശേഷം ട്രാവൽ ആൻഡ് ടൂറിസം മേഖല ശക്തമായ തിരിച്ചു വരവിെൻറ പാതയിലാണെന്നും ദുബൈയിലെ എക്സ്പോ യു.എ.ഇക്ക് ടൂറിസം മേഖലയിൽ വലിയ നേട്ടം ഉണ്ടാക്കാൻ സഹായിച്ചിട്ടുണ്ടെന്നും സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായും എം.ഡി റാഷിദ് അബ്ബാസ് പറഞ്ഞു. ഗ്ലോബൽ വിസ അസിസ്റ്റൻസ്, യു.എ.ഇ വിസ സർവിസ്, വിമാന ടിക്കറ്റ്, ഹോട്ടൽ ബുക്കിങ്, ഹോളിഡേ പാക്കേജസ് തുടങ്ങി മുഴുവൻ ട്രാവൽ സംബന്ധമായ സർവിസുകളും ഇൻറർനാഷനൽ ഓപറേഷനിൽ 10 വർഷം പിന്നിടുന്ന അരൂഹയുടെ പുതിയ ബ്രാഞ്ചിലും വെബ്സൈറ്റുകളിലും ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

