വ്യവസായ ലോകത്തെ മുൻനിര നായകർക്ക് നവ്യാനുഭവമായി ‘ബോസസ് ഡേ ഒൗട്ട്’
text_fieldsഷാർജ: ഗൾഫ് മാധ്യമം ഷാർജയിൽ സംഘടിപ്പിച്ച കമോൺ കേരളയിൽ വ്യവസായ ലോകത്തെ മുൻനിര നായകർക്കായി ഒര ുക്കിയ 'ബോസസ് ഡേ ഒൗട്ട്' ശിൽപശാല പ്രത്യേക ശിൽപശാല യു.എ.ഇയിലെ ബിസിനസ് ഇവൻറുകളുടെ ചരിത്രത്തിൽ നവ്യാനുഭ വമായി. പ്രത്യേക ശിൽപശാല വ്യവസായ സംരംഭകർ, എം.ഡിമാർ, ബോർഡ് അംഗങ്ങൾ, സി.ഇ.ഒമാർ, സി.എഫ്.ഒമാർ, സി.ഒ.ഒമാർ, റിസർച്ച് ആൻഡ് െഡ വലപ്മെൻറ് വിഭാഗങ്ങളിലെയും ഇന്നവേഷൻ മേഖലയിലെയും വിദഗ്ധർ തുടങ്ങിയവർക്ക് വേണ്ടിയാണ് കമോൺ കേരള ബിസിനസ് കോൺക ്ലേവിനോടനുബന്ധിച്ച് ബോസസ് ഡേ ഒൗട്ട് സംഘടിപ്പിച്ചത്. വ്യവസായ ലോകത്തെ സൗമ്യതയുടെയും നേതൃപാട വത്തിെൻറയും പ്രതീകമായ ലുലു ഗ്രൂപ് ഇൻറർനാഷനൽ എക്സിക്യൂട്ടിവ് ഡയറക്ടർ എം.എ. അഷ്റഫ് അലിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

അമിതാഭ് ബച്ചൻ, ഋത്വിക് റോഷൻ തുടങ്ങിയവരുടെ പ്രചോദന ഗുരു കൂടിയായ ലോകപ്രശസ്ത ഗ്രൂമർ അർഫീൻ ഖാൻ, ഹാപ്പിനസ് ഗുരു ഗിരീഷ് ഗോപാൽ, മുൻനിര പ്രഭാഷകൻ മനോജ് വാസുദേവൻ, മെൻറലിസ്റ്റ് ആദി, രേണുക ശേഖർ എന്നിവരാണ് ശിൽപശാല നയിച്ചത്.
സ്ഥാപനത്തിലും ജീവനക്കാരിലും സന്തോഷം നിറച്ച് ഒത്തൊരുമയോടെ കൂടുതൽ മുന്നോട്ടുകുതിക്കാൻ പാകപ്പെടുത്തുന്ന പാഠങ്ങളാണ് ഹാപ്പിനസ് ട്രെയ്നർ ഗിരീഷ് ഗോപാൽ സമ്മാനിച്ചത്. ഒരു ജേതാവാകാൻ കൊതിക്കുന്ന ഒരു നേതാവ് വസ്ത്രധാരണത്തിലും ചലനങ്ങളിലും ആംഗ്യങ്ങളിൽ പോലും പുലർത്തേണ്ട സൂക്ഷ്മതകളാണ് അന്തർദേശീയ പ്രശസ്തയായ കോർപറേറ്റ് പരിശീലക രേണുക സി.ശേഖർ വിവരിച്ചത്.

പ്രഭാഷണ കലയിൽ അന്താരാഷ്ട്ര അംഗീകാരങ്ങൾ നേടിയ മനോജ് വാസുദേവൻ ഒാരോ വ്യക്തിയെയും ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കേണ്ടതെങ്ങനെയെന്ന കാര്യം വളരെ ഭംഗിയായാണ് അവതരിപ്പിച്ചത്. മനസ്സുകളുടെ മാന്ത്രികപ്പൂട്ട് തുറക്കുന്ന രഹസ്യങ്ങൾ മെൻറലിസ്റ്റ് ആദി കൂടി പങ്കുവെച്ചതോടെ പങ്കെടുത്തലവർ ആവേശത്തിലായി.

ലോക പ്രശസ്ത പ്രചോദക പ്രഭാഷകരും മാനേജ്മെൻറ് പരിശീലന വിദഗ്ധരും ഒരേ വേദിയിൽ എത്തിയ പരിപാടി അക്ഷരാർഥത്തിൽ ഒരു ഫിനിഷിങ് സ്കൂൾ ആയി തന്നെ മാറി. വ്യവസായത്തിലും മാനേജ്മെൻറിലും വിജയത്തിെൻറ ചക്രവാളങ്ങൾ താണ്ടിയവർക്ക് അതിലുമപ്പുറത്തേക്കുള്ള വിജയത്തിലേക്ക് വാതിൽ തുറക്കുകയെന്ന ലക്ഷ്യം പൂർത്തീകരിക്കാനും ബോസസ് ഡേ ഒൗട്ടിനായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
