ബോസ് കുഞ്ചേരി അനുസ്മരണം
text_fieldsബോസ് കുഞ്ചേരി അനുസ്മരണം അക്ബർ ആലിക്കര ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: കോവിഡ് കാലത്ത് ദുബൈയിൽ മരണപ്പെട്ട, പ്രോഗ്രസിവ് ചാവക്കാടിന്റെ പ്രഥമ സെക്രട്ടറിയും സ്ഥാപക നേതാവും പ്രവാസ ലോകത്തെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറ സാന്നിധ്യവുമായിരുന്ന ബോസ് കുഞ്ചേരിയുടെ അനുസ്മരണം ഫെബ്രുവരി 23ന് ദുബൈ എം.എസ്.എസ് ഹാളിൽ സംഘടിപ്പിച്ചു. എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ അക്ബർ ആലിക്കര പരിപാടി ഉദ്ഘാടനം ചെയ്തു. ഓർമ മുൻ ജനറൽ സെക്രട്ടറി അനീഷ് മണ്ണാർക്കാട് മുഖ്യ പ്രഭാഷണം നടത്തി. പ്രോഗ്രസിവിന്റെ രക്ഷാധികാരി കമ്മിറ്റി അംഗം ശ്രീജിത്ത് ശ്രീനിവാസൻ, മുസ്തഫ കുഞ്ഞിമോൻ, ഷിഹാദ്, ബിജുനാഥ്, അജയഘോഷ് എന്നിവർ സംസാരിച്ചു.

