ശബ്ദാതിവേഗ വിമാനവുമായി ബൂം
text_fieldsദുബൈ: ശബ്ദത്തെക്കാൾ രണ്ടിരട്ടിയിലേറെ വേഗത്തിൽ പായുന്ന വിമാനം വീണ്ടും വരുന്നു. അമേരിക്കൻ കമ്പനിയായ ബൂം സൂപ്പർ സോണിക്കാണ് വിമാനം നിർമിക്കുന്നത്. പരീക്ഷണപ്പറക്കൽ അടുത്തവർഷം ഉണ്ടാകുമെന്ന് കമ്പനിയുടെ സ്ഥാപകൻ ബ്ലേക് ഷോൾ പറഞ്ഞു. കോൺകോർഡ് വിമാനങ്ങൾ പറക്കൽ അവസാനിപ്പിച്ച ശേഷം ഇൗ ശ്രേണിയിൽ വിമാനങ്ങൾ ഉണ്ടായിരുന്നില്ല. ഇൗ വിടവ് നികത്താനാണ് ബൂം ശ്രമിക്കുന്നത്.
ദുബൈ എയർഷോയിൽ ആദ്യമായാണ് ബൂം സൂപ്പർസോണിക് പെങ്കടുക്കുന്നത്. പരീക്ഷണകാലം പിന്നിട്ടിട്ടില്ലെങ്കിലും അഞ്ച് വിമാനക്കമ്പനികൾ 76 ജറ്റുകൾക്ക് ഒാഡർ നൽകിക്കഴിഞ്ഞു. 20 കമ്പനികളുമായി ചർച്ച പുരോഗമിക്കുകയാണ്. കാര്യങ്ങൾ ഇൗ വിധത്തിൽ മുന്നോട്ട് പോവുകയാണെങ്കിൽ 2023 ഒാടെ ബൂം വിമാനങ്ങൾ പറന്നു തുടങ്ങും.
1950ൽ ജറ്റ് എഞ്ചിൻ കണ്ടുപിടിച്ചതാണ്. അന്ന് നാല് മണിക്കൂർ കൊണ്ട് പറന്ന് എത്താൻ കഴിയുന്ന ദൂരത്ത് ഇന്നും എത്താൻ അത്രയും സമയം വേണ്ടിവരുന്നുണ്ട്. ഇൗ പോരായ്മ നികത്തുകയാണ് ലക്ഷ്യമെന്ന് ബൂം പ്രഖ്യാപിച്ചിട്ടുണ്ട്. ഇൗ നേട്ടം കൈവരിക്കാൻ ആവശ്യമായ സാേങ്കതിക വിദ്യ ഇപ്പോൾ ലഭ്യവുമാണ്.
പരീക്ഷണ വിമാനത്തിന് ഇതുവരെ പേരൊന്നും നൽകിയിട്ടില്ല.
എങ്കിലും ബേബി ബൂം എന്ന പേരിൽ വിമാനം അറിയപ്പെട്ട് തുടങ്ങിയിട്ടുണ്ട്. മണിക്കൂറിൽ 1451 മൈൽ വേഗമെടുക്കാൻ ബേബി ബൂമിന് കഴിയുമെന്നാണ് പ്രതീക്ഷ. പൂർണതോതിൽ സർവീസിന് സജ്ജമാകുേമ്പാൾ 55 സീറ്റുകൾ ഉള്ള വിമാനത്തിന് 1687 മൈൽ ആയിരിക്കും വേഗം. കോൺകോർഡിനെക്കാൾ 100 മൈൽ വേഗം കൂടുതലാണിതിന്. നിലവിലുള്ള വിമാനങ്ങളെക്കാൾ 2.6 ഇരട്ടി വേഗം ഉണ്ടെങ്കിലും സാധാരണ വിമാനത്തിൽ യാത്ര ചെയ്യുന്നതുപോലെ മാത്രമെ യാത്രക്കാർക്ക് അനുഭവപ്പെടൂ.
ഒറ്റ സീറ്റ് മാത്രമുള്ള രണ്ട് നിരയായാണ് ഇതിലെ ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ യാത്രക്കാരും ജനാലക്കരികിലായിരിക്കും ഇരിക്കുക. 60,000 അടി മുകളിലൂടെ പറക്കുേമ്പാൾ ഭൂമിയുടെ ഗോളാകൃതി പോലും യാത്രക്കാർക്ക് വ്യക്തമാകും. വിമാനക്കമ്പനികൾക്ക് ലാഭകരമായി പ്രവർത്തിപ്പിക്കാൻ കഴിയുന്നതും യാത്രക്കാർക്ക് താങ്ങാവുന്ന നിരക്കിൽ യാത്രചെയ്യാൻ കഴിയുന്നതുമായ വിമാനമായിരിക്കും പുറത്തിറക്കുകയെന്ന് ഷോൾ വാഗ്ദാനം െചയ്യുന്നുണ്ട്. സാധാരണ വിമാനങ്ങളിലെ ബിസിനസ് ക്ലാസ് യാത്രകൾക്ക് വേണ്ടിവരുന്ന ചിലവെ ഇതിലും ഉണ്ടാകൂ.
അതിവേഗമുണ്ടെങ്കിലും തിരക്കേറിയ ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിൽ രാത്രിപോലും സുഗമമായി ഇറങ്ങാനും ഉയരാനും കഴിയുന്ന വിധത്തിലായിരിക്കും നിർമാണം. നാസ, സ്പേസ് എക്സ്, ബോയിങ് എന്നിവിടങ്ങളിൽ പ്രവർത്തിച്ച് പരിചയമുള്ളവരാണ് വിമാനത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. വിർജിൻ ഗ്രൂപ്പ് ഉടമ റിച്ചാർഡ് ബ്രാൻസണും ബൂമിൽ മുതലിറക്കിയിട്ടുണ്ട്. നിലവിൽ ഇത്തരം വിമാനങ്ങൾക്ക് സർവീസ് നടത്താൻ അനുയോജ്യമായ 500 ഒാളം റൂട്ടുകളും കമ്പനി കണ്ടെത്തിക്കഴിഞ്ഞു. ഗൾഫിലെ വിമാന യാത്രികരുടെ എണ്ണത്തിൽ വർഷന്തോറും 50 ശതമാനം വർധനയുണ്ടാകുന്നത് ശുഭകരമായാണ് കമ്പനി കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
