ഇൻകാസ് ഐ.എ.എസ് ലൈബ്രറിക്ക് പുസ്തകങ്ങൾ കൈമാറി
text_fieldsപ്രിയദർശിനിയുടെ പുസ്തകങ്ങൾ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര ഏറ്റുവാങ്ങുന്നു
ഷാർജ: പ്രിയദർശിനിയുടെ പുസ്തകങ്ങൾ ഇന്ത്യൻ അസോസിയേഷൻ ഷാർജ ലൈബ്രറിക്ക് കൈമാറി. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രിയദർശിനി പുസ്തകശാലയുടെ വിജയകരമായ നടത്തിപ്പിന് നന്ദിസൂചകമായാണ് പുസ്തകങ്ങൾ നൽകിയത്. ഇന്ദിര ഗാന്ധിയുടെ ജന്മദിനമായ നവംബർ പത്തൊമ്പതിനാണ് പുസ്തകങ്ങൾ കൈമാറിയത്.
ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര പുസ്തകങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ ഇൻകാസ് നേതാക്കളായ ടി.എ. രവീന്ദ്രൻ, എസ്.എം ജാബിർ, സഞ്ജു പിള്ള, ബിജു എബ്രഹാം, അബ്ദുൽ മനാഫ്, വൈ.എ. റഹിം, നവാസ് തേക്കട, എ.വി മധു, റോയ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.

