സർ സയ്യിദ് കോളജ് അലുമ്നി ലൈബ്രറിക്ക് പുസ്തകങ്ങൾ നൽകി
text_fieldsഐ.സി.സി സാഹിത്യ വിഭാഗം ലൈബ്രറിക്ക് സർ സയ്യിദ് കോളജ് അലുമ്നി പുസ്തകങ്ങൾ
കൈമാറുന്നു
അബൂദബി: അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ (ഐ.സി.സി) സാഹിത്യ വിഭാഗം ലൈബ്രറി നവീകരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന പുസ്തക ശേഖരണ കാമ്പയിനിൽ സർ സയ്യിദ് കോളജ് അലുമ്നി അബൂദബി ചാപ്റ്റർ പങ്കാളികളായി. അലുമ്നി ചെയർമാൻ കാസിം അബൂബക്കർ, അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി ഹിദായത്തുല്ല, അലുമ്നി ചാപ്റ്റർ ഫൗണ്ടർ ചെയർമാനും അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ വൈസ് പ്രസിഡന്റുമായ വി.പി.കെ. അബ്ദുല്ല എന്നിവർക്ക് പുസ്തകങ്ങൾ കൈമാറി.
അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ ലിറ്റററി വിങ് സെക്രട്ടറി ജാഫർ കുറ്റിക്കോട്, സ്പോർട്സ് സെക്രട്ടറി ഹുസൈൻ, ലൈബ്രറി ഇൻചാർജ് മുത്തലിബ് അരയാലൻ, അഷറഫ് ഹസ്സൈനാർ, സുബൈർ, ബാവ എന്നിവർ സന്നിഹിതരായിരുന്നു. അലുമ്നി ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്തഫ ടി. എം., ട്രഷറർ കെ.വി. അഷ്റഫ്, കൺവീനർ എസ്.എൽ.പി. റഫീഖ് എന്നിവർ നേതൃത്വം നൽകി.
ചാപ്റ്റർ എക്സിക്യൂട്ടിവ് അംഗവും എഴുത്തുകാരനുമായ മുഹമ്മദ് അലി മാങ്കടവ്, മറ്റ് അംഗങ്ങളായ ശാദുലി വളക്കൈ, കെ.എൻ ഇബ്രാഹിം, എഴുത്തുകാരനായ റാഷിദ് ഹമീദ്, നൗഫൽ സി.പി. തുടങ്ങിയവർ സംസാരിച്ചു. ഐ.ഐ.സി ലൈബ്രറി മെംബർഷിപ് അംഗത്വത്തിന് വേണ്ടി 026424488,0567730756 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

