Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപു​സ്ത​ക​മേ​ള​യി​ൽ...

പു​സ്ത​ക​മേ​ള​യി​ൽ മു​ഴു​സ​മ​യ റെ​ക്കോ​ഡി​ങ്​; ല​ക്ഷ്യം മ​റ്റൊ​രു റെ​ക്കോ​ഡ്

text_fields
bookmark_border
പു​സ്ത​ക​മേ​ള​യി​ൽ മു​ഴു​സ​മ​യ റെ​ക്കോ​ഡി​ങ്​;  ല​ക്ഷ്യം മ​റ്റൊ​രു റെ​ക്കോ​ഡ്
cancel

ഷാർജ: ലോ​ക​ത്തെ​ങ്ങു​മു​ള്ള അ​ക്ഷ​ര​പ്രേ​മി​ക​ൾ ആ​ഹ്ലാ​ദ​ത്തോ​ടെ വ​ര​വേ​റ്റ ഷാ​ർ​ജ അ​ന്താ​രാ​ഷ്​​ട്ര പു​സ്ത​ക​മേ​ള​യി​ലെ വി​ശേ​ഷ​ങ്ങ​ൾ ശ​ബ്​​ദ​വീ​ചി​ക​ളാ​യി പു​റം​ലോ​ക​ത്തെ​ത്തി​ക്കാ​ൻ നൂ​ത​ന സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കി റേ​ഡി​യോ സ്​​റ്റേ​ഷ​ൻ. അ​ക്ഷ​ര​ന​ഗ​രി​യി​ലെ വി​ശേ​ഷ​ങ്ങ​ൾ ഒ​ന്നു​പോ​ലും വി​ട്ടൊ​ഴി​യാ​തെ മു​ഴു​സ​മ​യ ബ്രോ​ഡ്കാ​സ്​​റ്റി​ങ്ങി​ലൂ​ടെ ലോ​ക​ത്തെ കേ​ൾ​പ്പി​ക്കു​ക​യാ​ണ് യു.​എ.​ഇ​യി​ലെ ഒ​രു സ്വ​കാ​ര്യ റേ​ഡി​യോ. മു​ഴു​സ​മ​യ റെ​ക്കോ​ഡി​ങ്ങി​ലൂ​ടെ വ​ലി​യൊ​രു കു​തി​പ്പി​ന് ക​ള​മൊ​രു​ക്കു​ന്ന റേ​ഡി​യോ പ്ര​വ​ർ​ത്ത​ക​ർ, ഗി​ന്ന​സ് ബു​ക്കി​ലി​ടം​പി​ടി​ക്കാ​നു​ള്ള മ​റ്റൊ​രു റെ​ക്കോ​ഡാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

കാഴ്​ചക​െള വായിച്ചുപഠിക്കാൻ രവീന്ദ്രൻ വിളിക്കുന്നു
ഷാ​ർ​ജ: അ​ക്ഷ​ര​ങ്ങ​ളും പു​സ്​​ത​ക​ങ്ങ​ളും മാ​​ത്ര​മാ​ണോ വാ​യി​ക്കാ​നാ​വു​ക? അ​ല്ല എ​ന്നാ​ണ്​ പു​ണെ ഫി​ലിം ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ലെ സ​മ​ർ​ഥ​നാ​യ പൂ​ർ​വ വി​ദ്യാ​ർ​ഥി​യും ഒ​രു​കാ​ല​ത്ത്​ മ​ല​യാ​ള സി​നി​മ​യു​ടെ ത​രം​ഗ താ​ര​വു​മാ​യി​രു​ന്ന ര​വീ​ന്ദ്ര​ൻ പ​റ​യു​ന്ന​ത്. അ​ക്ഷ​ര​ങ്ങ​ളേ​ക്കാ​ൾ എ​ളു​പ്പ​ത്തി​ൽ വാ​യി​ക്കാ​ൻ ക​ഴി​യു​ന്ന​ത്​ കാ​ഴ്​​ച​ക​ളെ​യാ​ണെ​ന്നും അ​വ മ​റ്റെ​ന്തി​നേ​ക്കാ​ളും മി​ന്ന​ൽ വേ​ഗ​ത്തി​ൽ മ​ന​സ്സി​ൽ പ​തി​യു​ന്നു​വെ​ന്നും വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ക്കു​ന്ന പ​ഠ​ന​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ൽ അ​ദ്ദേ​ഹം സ​മ​ർ​ഥി​ക്കു​ന്നു.

അ​ധ്യ​യ​ന രീ​തി​ക​ളി​ൽ വ​ന്ന മാ​റ്റം ഇ​തി​ന്​ ഉ​ദാ​ഹ​ര​ണ​മാ​ണ്. ഇൗ ​നൂ​റ്റാ​ണ്ടി​​െൻറ സാ​ക്ഷ​ര​ത ദൃ​ശ്യ​സാ​ക്ഷ​ര​ത​യാ​ണെ​ന്നും അ​ക്ഷ​രം പ​ഠി​പ്പി​ക്കാ​ൻ ന​ട​ത്തി​യ​തു​പോ​ലെ ഒ​രു ദ​ൃ​ശ്യ​സാ​ക്ഷ​ര​താ യ​ജ്​​ഞം പ്രാ​യ​ഭേ​ദ​മ​ന്യേ ആ​വ​ശ്യ​മാ​ണെ​ന്നും ഇ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ഷാ​ർ​ജ അ​ന്താ​രാ​ഷ്​​ട്ര പു​സ്​​ത​ക മേ​ള​യി​ൽ വി​ഷ്വ​ൽ ലി​റ്റ​റ​സി യ​ജ്​​ഞ​ത്തി​ന്​ തു​ട​ക്കം കു​റി​ക്കാ​നാ​ണ്​ പ​ദ്ധ​തി. ന​ട​ൻ മോ​ഹ​ൻ​ലാ​ൽ ന​യി​ക്കു​ന്ന കൊ​ച്ചി മെ​ട്രോ ​േഷാ​ർ​ട്​​ഫി​ലിം ഫെ​സ്​​റ്റി​വ​ലി​​െൻറ ബാ​ന​റി​ൽ ന​വം​ബ​ർ ര​ണ്ടി​ന്​ ഉ​ച്ച​ക്ക്​ 12.30 മു​ത​ൽ ന​ട​ക്കു​ന്ന ശി​ൽ​പ​ശാ​ല ഡോ. ​റാ​ഷി​ദ്​ അ​ൽ​ലിം ഉ​ദ്​​ഘാ​ട​നം ചെ​യ്യും.

ലോ​ക​ത്തെ മൂ​ന്നാ​മ​ത്തെ വ​ലി​യ പു​സ്ത​ക​മേ​ള​യാ​യ ഷാ​ർ​ജ ബു​ക്ക്​​ഫെ​യ​റി​​െൻറ 11 ദി​വ​സ​ങ്ങ​ളി​ലും 22 മ​ണി​ക്കൂ​ർ റേ​ഡി​യോ ക​വ​റേ​ജ് ഒ​രു​ക്കു​ക​യാ​ണ് ല​ക്ഷ്യം. ലൈ​വ് ബ്രോ​ഡ്കാ​സ്​​റ്റിെ​നാ​പ്പം റെ​ക്കോ​ഡ് ചെ​യ്ത അ​ഭി​മു​ഖ​ങ്ങ​ൾ, ഓ​രോ മ​ണി​ക്കൂ​റി​ലും അ​ക്ഷ​ര​ലോ​ക​ത്തെ വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു​ള്ള ന്യൂ​സ് ബു​ള്ള​റ്റി​നു​ക​ൾ, സ്പെ​ഷ​ൽ ക​വ​റേ​ജ്, റി​പ്പോ​ർ​ട്ടി​ങ് തു​ട​ങ്ങി പു​സ്​​ത​ക​ങ്ങ​ളും അ​ക്ഷ​ര​ലോ​ക​വും എ​ഴു​ത്തു​കാ​രും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രും ശ​ബ്​​ദ​ങ്ങ​ളാ​യി നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന പ്ര​തീ​തി​യാ​ണ് റേ​ഡി​യോ ഒ​രു​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല, ഷാ​ർ​ജ പു​സ്ത​കോ​ത്സ​വ ന​ഗ​രി​യി​ലെ​ത്തു​ന്ന ലോ​ക​പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ർ, സി​നി​മാ​താ​ര​ങ്ങ​ൾ, പ്ര​ഭാ​ഷ​ക​ർ, ഷെ​ഫു​മാ​ർ, പ്ര​സാ​ധ​ക​ർ, സാം​സ്കാ​രി​ക നാ​യ​ക​ർ തു​ട​ങ്ങി​യ​വ​ർ അ​തി​ഥി​ക​ളാ​യി സ്​​റ്റു​ഡി​യോ​യി​ലെ​ത്തി വി​ശേ​ഷ​ങ്ങ​ൾ കൈ​മാ​റും.

ഷാ​ർ​ജ​യി​ലും താ​ര​മാ​യി മാ​റി​യ അ​മേ​രി​ക്ക​ൻ ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​നും ന​ട​നും എ​ഴു​ത്തു​കാ​ര​നു​മാ​യ സ്​​റ്റീ​വ് ഹാ​ർ​വി ക​ഴി​ഞ്ഞ​ദി​വ​സം റെ​ക്കോ​ഡി​ങ്ങി​​​െൻറ ഭാ​ഗ​മാ​യി സ്​​​റ്റു​ഡി​യോ​യി​ലെ​ത്തി ദീ​ർ​ഘ​നേ​രം സം​സാ​രി​ച്ചു. ‘ഫ്രം ​ക​വ​ർ റ്റു ​ക​വ​ർ’ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന റേ​ഡി​യോ ക​വ​റേ​ജി​ലൂ​ടെ, ഒ​രു പ്ര​ത്യേ​ക പ​രി​പാ​ടി ഏ​റ്റ​വു​മ​ധി​കം ബ്രോ​ഡ്കാ​സ്​​റ്റ്​ ചെ​യ്യ​പ്പെ​ട്ട ആ​ദ്യ റേ​ഡി​യോ എ​ന്ന നേ​ട്ട​ത്തി​ലേ​ക്ക് എ​ത്തി​ച്ചേ​രാ​നാ​ണ് റേ​ഡി​യോ നെ​റ്റ്​​വ​ർ​ക്ക് ടീ​മി​​െൻറ ല​ക്ഷ്യം. ഒ​പ്പം, വാ​യ​ന​ക്കാ​രും എ​ഴു​ത്തു​കാ​രും അ​ക്ഷ​ര​പ്രേ​മി​ക​ളും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രു​മെ​ല്ലാം തീ​ർ​ഥ​യാ​ത്ര​യെ​ന്ന​പോ​ലെ വ​ർ​ഷ​ത്തി​ൽ സ​മ്മേ​ളി​ക്കു​ന്ന ലോ​ക​ത്തി​ലെ വ​ലി​യ മേ​ള​യാ​യ ഷാ​ർ​ജ പു​സ്ത​കോ​ത്സ​വ​ത്തി​​െൻറ വി​ശേ​ഷ​ങ്ങ​ൾ അ​തേ​പ​ടി ശ്രോ​താ​ക്ക​ളി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​ട​ത​ട​വി​ല്ലാ​ത്ത ക​വ​റേ​ജി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന്​ റേ​ഡി​യോ സ്​​റ്റേ​ഷ​ൻ ഡ​യ​റ​ക്ട​ർ സൈ​ഫ് ജു​മ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsbookfest
News Summary - bookfest-uae-gulf news
Next Story