Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുട്ടികളിലെ പുസ്തകക്ഷാമം നികത്തണം –ശൈഖ ബുദൂർ
text_fieldsbookmark_border
ശൈഖ ബുദൂർ അൽ ഖാസിമി
ഷാർജ: ജീവിതത്തെ മാറ്റിമറിക്കാനുള്ള സാക്ഷരതയുടെ ശക്തിയെ തിരിച്ചറിയണമെന്നും ലോകമെമ്പാടുമുള്ള കുട്ടികളിലെ പുസ്തകങ്ങളുടെ ക്ഷാമം നികത്തണമെന്നും ഇൻറർനാഷനൽ പബ്ലിഷേഴ്‌സ് അസോസിയേഷൻ (ഐ.പി.എ) പ്രസിഡൻറ് ശൈഖ ബുദൂർ അൽ ഖാസിമി പറഞ്ഞു.
ലണ്ടൻ പുസ്തക മേളയുടെ ഓൺലൈൻ പതിപ്പിൽ ബുക്ക് എയ്ഡ് ഇൻറർനാഷനൽ സംഘടിപ്പിച്ച പാനൽ ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അവർ. പല സമൂഹങ്ങളിലും പുസ്തകങ്ങളുടെ ലഭ്യതക്കുറവിന് പ്രധാന കാരണം സംഘർഷങ്ങളും യുദ്ധങ്ങളുമാണ്. അടിസ്ഥാന സൗകര്യങ്ങളുടെയും ലൈബ്രററികളുടെയും അഭാവവും ഇവയെ ബാധിക്കുന്നു. കുട്ടികൾക്ക് പുസ്തകലോകത്തേക്കുള്ള പ്രവേശനം പ്രധാനമാണെന്നും ശൈഖ ബുദൂർ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

