Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപുസ്​തക പ്രകാശന...

പുസ്​തക പ്രകാശന വേദിയിൽ കേന്ദ്രസർക്കാറിനെ വിമർശിച്ചു; കോൺസുൽ ജനറൽ ഇറങ്ങിപ്പോയി

text_fields
bookmark_border
പുസ്​തക പ്രകാശന വേദിയിൽ കേന്ദ്രസർക്കാറിനെ വിമർശിച്ചു; കോൺസുൽ ജനറൽ ഇറങ്ങിപ്പോയി
cancel

ദുബൈ: കേ​ന്ദ്രസർക്കാറി​​​െൻറ നിലപാടുകളെ വിമർശിച്ച്​ മാധ്യമപ്രവർത്തക നടത്തിയ പ്രസംഗത്തിൽ പ്രതിഷേധിച്ച്​ കോൺസുൽ ജനറൽ ​പുസ്​തക പ്രകാശന വേദി വിട്ട്​ ഇറങ്ങിപ്പോയി. ദുബൈയിൽ ബുധനാഴ്​ച വൈകീട്ടാണ്​ സംഭവം. മുൻകേന്ദ്രമന്ത്രി ഇ.അഹ്​മദിനെക്കുറിച്ചുള്ള പുസ്​തകം പരിചയപ്പെടുത്തിയ പ്രമുഖ മാധ്യമ പ്രവർത്തക ഭാഷാ സിംഗാണ്​ മോദി സർക്കാർ രാജ്യത്തു നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെയും അഭിപ്രായ സ്വാതന്ത്ര്യത്തിനും ന്യൂനപക്ഷങ്ങൾക്കുമെതിരെ നടത്തുന്ന കടന്നുകയറ്റത്തെക്കുറിച്ചും വിമർശിച്ചത്​.

സർക്കാറിനെ ​മറ്റൊരു രാജ്യത്തെ വേദിയിൽ മോശമായി ചിത്രീകരിക്കുന്നത്​ അംഗീകരിക്കാനാവില്ല എന്ന നിലപാടാണ്​ അദ്ദേഹം പ്രകടിപ്പിച്ചത്​. എന്നാൽ സർക്കാറിനെ വിമർശിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന നൽകിയ അവകാശമാണെന്ന്​ പ്രഖ്യാപിച്ച ഭാഷാ സിംഗ്​ പ്രസംഗം തുടർന്നു.  രാജ്യസഭാംഗം പി.വി.അബ്​ദുൽ വഹാബ്​ ഭാഷാ സിംഗ്​ പറഞ്ഞതിനെ ശരിവെക്കുകയും ചെയ്​തു. ഇതോടെ കോൺസുൽ ജനറൽ ഇറങ്ങിപ്പോവുകയായിരുന്നു.

കെ.എം.സി.സി യു.എ.ജ അധ്യക്ഷൻ ഡോ. പുത്തുർ റഹ്​മാനാണ്​ ഇസ്​മുഹു അഹ്​മദ്​ എന്ന പുസ്​തകത്തി​​​െൻറ രചയിതാവ്​. മഗ്​സാസെ അവാർഡ്​ ജേതാവ്​ ബേസ്​വാഡാ വിൽസൻ പ്രകാശനം നിർവഹിച്ചു. പാണക്കാട്​ സാദിഖലി ശിഹാബ്​ തങ്ങൾ ചടങ്ങ്​ ഉദ്​ഘാടനം ചെയ്​തു. ഡോ.എം.കെ.മുനീർ എം.എൽ.എ സ്വാഗതം പറഞ്ഞു. റീജൻസി ഗ്രൂപ്പ്​ ചെയർമാൻ ഷംസുദ്ദീൻ ബിൻ മുഹ്​യുദ്ദീൻ, പി.കെ. അൻവർ നഹ, ഇ. അഹ്​മദി​​​െൻറ പുത്രി ഫൗസിയ ഷെർസാദ്​, ഇബ്രാഹിം എളേറ്റിൽ തുടങ്ങിയവർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsbook releasing
News Summary - book releasing-Gulf news
Next Story