പുസ്തക പ്രകാശനം
text_fields‘ലക്ഷ്മീഭാവം’ ചലച്ചിത്രതാരം അനൂപ് മേനോൻ മിഥുൻ
രമേശിന് നൽകി പ്രകാശനം ചെയ്യുന്നു
ലക്ഷ്മീഭാവം
ഷാർജ: സമൂഹ മാധ്യമ താരം ലക്ഷ്മി മേനോന്റെ ജീവിതയാത്ര വരച്ചുകാട്ടുന്ന `ലക്ഷ്മീഭാവം' എന്ന പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. മന്നത്ത് ഗ്രൂപ് ഇന്റർനാഷനലിന്റെ മീഡിയ ഡയറക്ടർ ഡോ.ആതിര കൃഷ്ണനാണ് അക്ഷരങ്ങളിലൂടെ ലക്ഷ്മിയുടെ ജീവിതകഥ വായനക്കാർക്ക് സമ്മാനിച്ചത്.
റൈറ്റേഴ്സ് ഫോറത്തിൽ നടന്ന ചടങ്ങിൽ ചലച്ചിത്രതാരം അനൂപ് മേനോൻ മിഥുൻ രമേശിന് നൽകി പുസ്തകം പ്രകാശനം ചെയ്തു. ചടങ്ങിൽ ഭർത്താവ് മിഥുൻ രമേഷ്, ഹിറ്റ് എഫ്.എം റേഡിയോ അവതാരകൻ ആർ.ജെ ഫസലു എന്നിവർ പങ്കെടുത്തു.
വിനോദയാത്ര
വിനോദ് കോവൂരിന്റെ പുസ്തകം പി.വി. മോഹൻ കുമാറിൽ നിന്ന് നടൻ രവീന്ദ്രൻ സ്വീകരിക്കുന്നു
ഷാർജ: നടൻ വിനോദ് കോവൂർ എഴുതിയ ഓർമക്കുറിപ്പുകളായ ‘വിനോദയാത്ര’ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. മാതൃഭൂമി ബുക്സാണ് പ്രസാധകർ. നടൻ രവീന്ദ്രൻ ഷാർജ ബുക്ക് അതോറിറ്റി എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യൂട്ടിവ് പി.വി. മോഹൻ കുമാറിൽനിന്ന് പുസ്തകം സ്വീകരിച്ചുകൊണ്ടാണ് പ്രകാശനം നിർവഹിച്ചത്. ചടങ്ങിൽ എം. ഹാരിസ് കോവൂർ ആശംസ നേർന്നു. മച്ചിങ്ങൽ രാധാകൃഷ്ണൻ പുസ്തകം പരിചയപ്പെടുത്തി.
പെരുമഴയിലെ ഒറ്റമഴത്തുള്ളി
ഷാർജ: വയനാട് കൽപറ്റ സ്വദേശി ഷിജി ഗിരി എഴുതിയ ‘പെരുമഴയിലെ ഒറ്റമഴത്തുള്ളി’ ഷാർജ പുസ്തകോത്സവത്തിൽ മാധ്യമ പ്രവർത്തകൻ കെ.പി.കെ. വെങ്ങര ഗിരീഷ് ദേവദാസിനു നൽകി പ്രകാശനം ചെയ്തു. പുസതകം പ്രവീൺ പാലക്കീൽ പരിചയപ്പെടുത്തി.
ഷിജി ഗിരിയുടെ ‘പെരുമഴയിലെ ഒറ്റമഴത്തുള്ളി’ കെ.പി.കെ. വെങ്ങര ഗിരീഷ് ദേവദാസിനു നൽകി പ്രകാശനം ചെയ്യുന്നു
ചിരന്തന പ്രസിഡന്റ് പുന്നക്കൻ മുഹമ്മദ് അലി, ഗീത മോഹൻ, ബഷീർ തിക്കോടി, സുനീർ വയനാട്, സത്യൻ ആർട്ട് എന്നിവർ ആശംസകൾ നേർന്നു.
സൈകതപ്പൂക്കൾ
ഷാർജ: മെഹ്ഫിൽ ഇന്റർനാഷനൽ ദുബൈ ഒരുക്കിയ ‘സൈകതപ്പൂക്കൾ’ കഥാസമാഹാരം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ മാധ്യമപ്രവർത്തകൻ കെ.പി.കെ. വേങ്ങര പ്രകാശനം ചെയ്തു. സിനിമ, സീരിയൽ താരം ലക്ഷ്മി സേതു പുസ്തകം ഏറ്റുവാങ്ങി. പ്രമുഖ എഴുത്തുകാരി ജോബി റേച്ചൽ അബ്രഹാം പുസ്തകം പരിചയപ്പെടുത്തി.
‘സൈകതപ്പൂക്കൾ’ കഥാസമാഹാരം കെ.പി.കെ വേങ്ങര പ്രകാശനം ചെയ്യുന്നു
മാധ്യമ പ്രവർത്തകൻ നാസർ ബേപ്പൂർ, പ്രമുഖ എഴുത്തുകാരായ ഗീത മോഹൻകുമാർ, ജാസ്മിൻ, സുലൈമാൻ മതിലകം, സിനിമ നിർമാതാവും നടനുമായ അഷ്റഫ് പിലാക്കൽ എന്നിവർ ആശംസകൾ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

