പുസ്തകം പ്രകാശനം ചെയ്തു
text_fieldsഡോ. കെ.എം. മഞ്ജുളയുടെ ‘സൗഹൃദപ്പടർപ്പിലെ വാക് സഞ്ചാരം’ എന്ന കൃതി അവർ ഓൺ ബോയ്സ് സ്കൂൾ പ്രിൻസിപ്പൽ ശ്രീവത്സൻ മുരുകർ ഷമിത സലീതിന് നൽകി പ്രകാശനം ചെയ്യുന്നു
ഷാർജ: ഡോ. കെ.എം. മഞ്ജുളയുടെ ഓർമക്കുറിപ്പുകളുടെ സമാഹാരമായ ‘സൗഹൃദപ്പടർപ്പിലെ വാക് സഞ്ചാരം’ എന്ന കൃതി പ്രകാശനം ചെയ്തു.
പ്രവാസി ബുക്സിന്റെ ആഭിമുഖ്യത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നടന്ന ചടങ്ങിൽ അവർ ഓൺ ബോയ്സ് സ്കൂൾ പ്രിൻസിപ്പൽ ശ്രീവത്സൻ മുരുകർ ഷമിത സലീതിന് നൽകിക്കൊണ്ടാണ് പ്രകാശനം നിർവഹിച്ചത്. പ്രവീൺ പാലക്കീൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ രഘുമാഷ് പുസ്തക പരിചയം നടത്തി. ദൃശ്യ ഷൈൻ, ജോർജ് വർഗീസ്, മിലി, അജി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഡോ.കെ.എം. മഞ്ജുള മറുപടി പ്രസംഗം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

