പുസ്തകം പ്രകാശനം ചെയ്തു
text_fieldsഅഡ്വ. കെ.പി. ബഷീറിന്റെ ‘തീയിൽ കുരുത്തു, തിടമ്പേറി’
പുസ്തകം ഹസൻ ഉബൈദ് അൽ മറി കെ.കെ. അഷ്റഫിന് നൽകി പ്രകാശനം ചെയ്യുന്നു
ദുബൈ: കോഴിക്കോട് ബാർ അസോസിയേഷൻ മുൻ പ്രസിഡന്റും എഴുത്തുകാരനുമായ അഡ്വ. കെ.പി. ബഷീറിന്റെ പുതിയ പുസ്തകം ‘തീയിൽ കുരുത്തു, തിടമ്പേറി’ എം.എസ്.എസ് ഹാളിൽ പ്രകാശനം ചെയ്തു. യു.എ.ഇയിലെ പ്രമുഖ സാമ്പത്തിക ഉപദേഷ്ടാവ് ഹസൻ ഉബൈദ് അൽ മറി പ്രവാസി ഇന്ത്യ ലീഗൽ സർവീസ് സൊസൈറ്റി (പിൽസ്) യു.എ.ഇ പ്രസിഡന്റ് കെ.കെ. അഷ്റഫിന് ആദ്യ പ്രതി നൽകി.
എം.ടി, ചരിത്രകാരൻ എം.ജി.എസ്. നാരായണൻ, മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടി, മുൻ ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിളള, കെ.ഇ.എൻ. കുഞ്ഞഹമ്മദ്, എം.എൻ. കാരശ്ശേരി തുടങ്ങി ഇരുപതോളം പ്രമുഖരുടെ അഭിമുഖം ആധാരമാക്കിയുള്ള അവരുടെ സംക്ഷിപ്ത ജീവചരിത്രമാണ് പുസ്തകത്തിന്റെ ഇതിവൃത്തം.
ഡോ. സെബാസ്റ്റ്യൻ പോൾ ആണ് പുസ്തകത്തിന് അവതാരിക തയാറാക്കിയത്. കോഴിക്കോട് ജവഹർ പബ്ലിക്കേഷൻസാണ് പ്രസാധകർ. ചടങ്ങിൽ അഡ്വ. മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു. യു.എ.ഇയിലെ പ്രമുഖ അന്താരാഷ്ട്ര അഭിഭാഷകൻ ഡോ. ഹാനി ഹമൂദ് ഹെഗാഗ് മുഖ്യാതിഥിയായിരുന്നു. എം.എസ്.എസ് സക്രട്ടറി ഷജിൽ ഷൌക്കത്ത്, മോഹൻ എസ് വെങ്കിട്ട്, അൽ നിഷാജ് ഷാഹുൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. അഡ്വ. അസീസ് തോലേരി സ്വാഗതം പറഞ്ഞു. അഡ്വ. കെ.പി. ബഷീർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

