ശൈഖ് സായിദിനെക്കുറിച്ചുള്ള പുസ്തക പ്രകാശനം 30ന്
text_fieldsദുബൈ: യു.എ.ഇ രാഷ്ട്രശിൽപി ശൈഖ് സായിദിനെക്കുറിച്ച് മലയാളത്തിലും ഇംഗ്ലീഷിലുമായി അമ്മാർ കിഴുപറമ്പ് എഴുതിയ രണ്ട് പുസ്തകങ്ങൾ (ശൈഖ് സായിദ് നന്മയുടെ സാരഥി, ശൈഖ് സായിദ് പയനീർ ഓഫ് ദി നാഷൻ) ദുബൈ കെ.എം.സി.സി തൂലിക ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ 30ന് വൈകീട്ട് അഞ്ച് മണിക്ക് കെ.എം.സി.സി ഓഡിറ്റോറിയത്തിൽ പ്രകാശനം ചെയ്യും. ശംസുദ്ദീൻ ബിൻ മുഹ്യിദ്ദീൻ പുസ്തകപ്രകാശനം നിർവഹിക്കും.
ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഡോ. അൻവർ അമീൻ, ജനറൽ സെക്രട്ടറി യഹ്യ തളങ്കര എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങും. മാധ്യമ പ്രവർത്തകൻ ജലീൽ പട്ടാമ്പി പുസ്തകപരിചയം നടത്തും. മുനീർ അൽ വഫ, ഉഷ ഷിനോജ് എന്നിവർ പുസ്തക ചർച്ചയിൽ പങ്കെടുക്കും. തൂലിക ഫോറം ചെയർമാൻ ഇസ്മായിൽ ഏറാമല അധ്യക്ഷനാവും. യോഗത്തിൽ തൂലിക ഫോറം ജനറൽ കൺവീനർ റാഫി പള്ളിപ്പുറം, അഷ്റഫ് കൊടുങ്ങല്ലൂർ, സലാം കന്യപ്പാടി, എസ്. നിസാമുദ്ദീൻ, വി.കെ.കെ. റിയാസ്, മുജീബ് കോട്ടക്കൽ, ടി.എം.എ. സിദ്ദീഖ്, ഹനീഫ് തളിക്കുളം, ബഷീർ കാട്ടൂർ, തൻവീർ എടക്കാട്, പി.ഡി. നൂറുദ്ദീൻ, നബീൽ നാരങ്ങോളി, മൂസ കോയമ്പ്രം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

