Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗോഫുഡിൽ ബുക്ക്​...

ഗോഫുഡിൽ ബുക്ക്​ ചെയ്യാം; ലബനാനെ സഹായിക്കാം

text_fields
bookmark_border
ഗോഫുഡിൽ ബുക്ക്​ ചെയ്യാം; ലബനാനെ സഹായിക്കാം
cancel

ദുബൈ: സ്​ഫോടനത്തി​െൻറ കെടുതിയിൽ വലയുന്ന ബൈറൂത്തിന്​ തുണയേകാൻ യു.എ.ഇയിലെ ഓൺലൈൻ ഡെലിവറി ആപ്പായ ഗോഫുഡ്​. വെള്ളിയാഴ്​ച ഗോഫുഡ്​ വഴിയുള്ള കച്ചവടത്തിലൂടെ ലഭിക്കുന്ന മുഴുവൻ തുകയും ലബനാനെ സഹായിക്കാൻ റെഡ്​ ക്രോസിന്​ നൽകുമെന്ന്​ അധികൃതർ അറിയിച്ചു.

ഗോഫുഡ്​ വഴി ഭക്ഷണമോ ഗ്രോസറിയോ ഓർഡർ ചെയ്യുക വഴി ബൈറൂത്തിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഉപഭോക്​താക്കൾക്കും പങ്കുചേരാനാണ്​ അവസരം ഒരുക്കുന്നത്​. യു.എ.ഇയിലെ 2000ൽ അധികം റസ്​റ്റാറൻറുകളും ഗ്രോസറികളും ഗോഫുഡി​െൻറ ശൃംഖലയിലുണ്ട്​.

പ്രവർത്തനം തുടങ്ങി ആഴ്​ചകൾക്കകം ശ്രദ്ധപിടിച്ചുപറ്റിയ ഗോഫുഡ്​ ഈ മാസം 19 വരെ എല്ലാ ​ഓർഡറുകൾക്കും 30 ശതമാനം ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:online food deliveryLebanongofood
News Summary - book on go food; help Lebanon
Next Story