പുസ്തക സഞ്ചി
text_fieldsഹരികഥ
പ്രമുഖ വ്യവസായി ആർ. ഹരികുമാർ എഴുതിയ ‘ഹരികഥ- ലോഹം കൊണ്ട് ഒരു ലോകം നിർമിച്ച കഥ’യുടെ പ്രകാശനം നവംബർ നാലിന് വൈകീട്ട് 4.30ന് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ ബോൾ റൂമിൽ നടക്കും.
തുടർന്ന് നടക്കുന്ന ചടങ്ങിൽ കോവിഡ് കാലത്ത് നൽകിയ സംഭാവനകൾ പരിഗണിച്ച് നാല് മാധ്യമപ്രവർത്തകർക്ക് ‘ഹരികഥ’ പുരസ്കാരങ്ങൾ കൈമാറും. മാധ്യമപ്രവർത്തകരായ എം.സി.എ. നാസർ, സാദിഖ് കാവിൽ, അരുൺ രാഘവൻ, റാശിദ് പൂമാടം എന്നിവർക്കാണ് പുരസ്കാരം.
പ്രമുഖ സംവിധായകൻ കമൽ, മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ, ചലച്ചിത്രതാരം സൈജു കുറുപ്പ്, രമേശ് ചെന്നിത്തല എന്നിവർ ജേതാക്കൾക്ക് അവാർഡുകൾ വിതരണം ചെയ്യും.
പുസ്തകം: ‘ഹരികഥ’
രചയിതാവ്: ആർ. ഹരികുമാർ
പ്രകാശനം: നവംബർ നാലിന് വൈകീട്ട് 4.30ന്
‘കാലം
സാക്ഷി’
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജീവിതം ആത്മകഥയായി രേഖപ്പെടുത്തിയ പുസ്തകമാണ് ‘കാലം സാക്ഷി’. സണ്ണിക്കുട്ടി എബ്രഹാം എഴുതിയ പുസ്തകം മാതൃഭൂമി ബുക്സാണ് പ്രസിദ്ധീകരിച്ചത്. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിലെ റൈറ്റേഴ്സ് ഫോറത്തില്‍ ബുധനാഴ്ച വൈകീട്ട് ആറിന് ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മന്‍, ആസാ ഗ്രൂപ് ചെയര്മാന് സി.പി. സാലിഹ് എന്നിവര്‍ ചേർന്ന് പ്രകാശനം നിര്‍വഹിക്കും.
പുസ്തകം: കാലം സാക്ഷി
രചയിതാവ്: സണ്ണിക്കുട്ടി എബ്രഹാം
പ്രകാശനം: ബുധനാഴ്ച വൈകീട്ട് ആറിന്
‘ദ ഷെയർ മാർക്കറ്റ് റിവ്യൂ’
പുന്നയൂർക്കുളം സൈനുദ്ദീൻ രചിച്ച പുസ്തകം ‘ദ ഷെയർ മാർക്കറ്റ് റിവ്യൂ’ രണ്ടാം പതിപ്പിന്റെ പ്രകാശനം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഒലിവ് പബ്ലിക്കേഷൻസിന്റെ സ്റ്റാളിൽ ശനിയാഴ്ച വൈകീട്ട് ആറിന് നടക്കും. ഇൻട്രാ ഡേ ട്രേഡിങ്, ഓപ്ഷൻ ട്രേഡിങ്, ആരോഗ്യ ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ്, മണി പാർക്കിങ് ഫണ്ട്, പോർട്ട് ഫോളിയോ നിർമിതി തുടങ്ങി പുതിയ വിഷയങ്ങൾ കൂടുതലായി ഉൾപ്പെടുത്തി നിലവിലെ നിക്ഷേപ സമ്പാദ്യമാർഗങ്ങളെ കുറിച്ച അധ്യായങ്ങൾ നിലനിർത്തി തന്നെ വായനക്കാരുടെ കൈകളിൽ എത്തുകയാണ് പുസ്തകം.
പുസ്തകം: ‘ദ ഷെയർ മാർക്കറ്റ് റിവ്യൂ’
രചയിതാവ്: പുന്നയൂർക്കുളം സൈനുദ്ദീൻ
പ്രകാശനം: ശനിയാഴ്ച വൈകീട്ട് ആറിന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

