ഷാർജയിൽ പഴയ ടാക്സി ഉടമകൾക്ക് ബോണസ്
text_fieldsഷാർജ: എമിറേറ്റിലെ പഴയ ടാക്സി ലൈസൻസ് ഉടമകൾക്ക് ബോണസ് നൽകുന്ന സംരംഭം പ്രഖ്യാപിച്ച് ഷാർജ റോഡ് ഗതാഗത അതോറിറ്റി (എസ്.ആർ.ടി.എ). 2024 വർഷത്തെ ബോണസാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. മൊത്തം 90,00,032 ദിർഹമാണ് ഇതിനായി അനുവദിച്ചിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. യോഗ്യരായ ഗുണഭോക്താക്കൾക്ക് ബോണസ് വിതരണം ചെയ്യും.
സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരമാണ് പുതിയ സംരംഭത്തിന് തുടക്കമിട്ടത്. ഇതുമായി ബന്ധപ്പെട്ട് അടുത്തിടെ ഷാർജ പൊലീസ് പുതിയ നമ്പർ പ്ലേറ്റുകൾ പുറത്തിറക്കിയതായി പ്രഖ്യാപിച്ചിരുന്നു.
ഏറ്റവും ആധുനിക ഡിസൈനുകളോടു കൂടിയ നമ്പർ പ്ലേറ്റ് മികച്ച ഗുണനിലവാരവും പുലർത്തുന്നതാണ്. വാഹന ഉടമകൾക്ക് പഴയ നമ്പർ പ്ലേറ്റുകൾ മാറ്റി പുതിയവ ഘടിപ്പിക്കുന്നതിനും അവസരം നൽകിയിരുന്നു. മാർച്ച് മൂന്നു മുതൽ പുതിയ രൂപത്തിലുള്ള നമ്പർ പ്ലേറ്റുകൾ ലഭ്യമാണ്. എമിറേറ്റിലെ പൗരൻമാർക്കും താമസക്കാർക്കും ലഭ്യമാകുന്ന സേവനങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

