ബോഗോ ഗാർഡനിലെ ദേവതാരുവിൽ യു.എ.ഇയുടെ കൈയൊപ്പ്
text_fieldsഅബൂദബി : ഗൾഫിലെ ഹരിത നഗരമായ അബൂദബിയുടെ കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്തോനേഷ്യയിലെ ബോഗോർ ബൊട്ടാണ ിക്കൽ ഗാർഡൻ സന്ദർശിച്ചു. എന്നെന്നും മനംകുളിർക്കുന്ന ഹരിത കാഴ്ചകൾ ആസ്വദിക്കുകയു ം ഇതിെൻറ അടയാളമായി ദേവദാരു വൃക്ഷം ഗാർഡനിൽ നടുകയും ചെയ്തു.
ജക്കാർത്തയുടെ തെക്ക് ഭാഗത്തെ ബോഗോർ സിറ്റി സെൻററിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തോട് ചേർന്ന് 210 ഏക്കർ വിസ്തൃതിയിലുള്ള ബൊട്ടാണിക്കൽ ഗാർഡൻ ആയിരക്കണക്കിന് വ്യത്യസ്ത വൃക്ഷങ്ങളാലും സസ്യജാലങ്ങളാലും നിബിഢവും മനോഹരവുമാണ്. ഗാർഡനിലെ ഊഷ്മളമായ സ്വീകരണത്തിനു പ്രത്യേകം നന്ദി അറിയിക്കുന്നതായും ബോഗോ പാലസ് വിഐപി സന്ദർശക പുസ്തകത്തിൽ ശൈഖ് മുഹമ്മദ് പിന്നീട് പ്രത്യേകം കുറിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വളരെ ശക്തമാണ്. ഭാവിയിൽ അവയുടെ വളർച്ചയും പുരോഗതിയും അഭംഗുരം തുടരുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് സൗഹൃദ രാജ്യങ്ങളുടെയും ജനങ്ങളുടെയും താൽപര്യത്തിനായി പ്രവർത്തിക്കുമെന്നും കുറിപ്പ് എഴുതി.
ഇന്തോനേഷ്യയിലെ മൊളൂക്കാസ്, സെലിബ്സ്, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള നിത്യഹരിത ദേവദാരു വൃക്ഷമായ അഗത്തിസ് ദമ്മറയാണ് സന്ദർശന സ്മരണക്കായി നട്ടത്. 'ക്യാറ്റ് ഐ റെസിൻ' എന്നും അറിയപ്പെടുന്നു ഇൗ വൃക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
