അജ്മാനിൽ മരിച്ച പെരിന്തൽമണ്ണ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
text_fieldsഅഫ്നാസ്
അജ്മാൻ: കഴിഞ്ഞ ദിവസം അജ്മാനിൽ മരിച്ച പെരിന്തൽമണ്ണ പീച്ചീരി സ്വദേശി അഫ്നാസിന്റെ (31) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. അദ്ദേഹത്തെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമല്ല.കഴിഞ്ഞ ആറ് വർഷമായി യു.എ.ഇയിൽ പ്രവാസിയായിരുന്നു അഫ്നാസ്. അജ്മാൻ കൂക്ക് അൽ ഷായ് ഇസ്മായിൽ, യാബ് ലീഗൽ സർവിസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരി, അജ്മാൻ കെ.എം.സി.സി പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമനടപടികൾ പൂർത്തിയാക്കിയത്. ജൂലൈ 12 ശനിയാഴ്ച വൈകുന്നേരമുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്. നൂർജഹാനാണ് അഫ്നാസിന്റെ ഭാര്യ. പിതാവ് അബൂബക്കർ. മാതാവ് ആമിന.

