Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിൽ കാണാതായ...

ദുബൈയിൽ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
ദുബൈയിൽ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി
cancel
camera_alt

അനിൽ കുമാർ വിൻസന്‍റ്​


ദുബൈ: ദിവസങ്ങൾക്ക്​ മുമ്പ്​ ദുബൈയിൽ കാണാതായ മലയാളിയുടെ മൃതദേഹം ഷാർജയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കള്ളയം സ്വദേശി അനിൽ കുമാർ വിൻസന്‍റ്​ (59) ആണ്​ മരിച്ചത്​. ദുബൈ റാസൽ ഖോറിലുള്ള സ്വകാര്യ കമ്പനിയിൽ പബ്ലിക്​ റിലേഷൻസ് ഓഫിസറായി ജോലിചെയ്തുവരുകയായിരുന്നു.

ഈ മാസം രണ്ടാം തീയതി മുതൽ​ ഇദ്ദേഹത്തെ കാണാനില്ലെന്ന്​ കാണിച്ച്​ ബന്ധുക്കൾ ദുബൈയിലെ റഫ പൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകുകയായിരുന്നു​. തുടർന്ന്​ റാസൽ ഖോർ പൊലീസ്​ നടത്തിയ അന്വേഷണത്തിലാണ്​ മൃതദേഹം ഷാർജയിൽ കുഴിച്ചിട്ടനിലയിൽ കണ്ടെത്തിയത്​. കവർച്ചക്കിടെ നടന്ന കൊലപാതകമാണെന്നാണ്​ സൂചന. സംഭവത്തിൽ രണ്ടു​പേർ അറസ്റ്റിലായതായും സൂചനയുണ്ട്​. ഭാര്യ: ബ്രിജില അനിൽകുമാർ. പിതാവ്​: വിൻസന്‍റ്​. മാതാവ്​: റീത്ത. മകൻ: ബിബിൻ അനിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayaleemissingcaseSharjah.Murder Casedubai.
News Summary - Body of missing Malayali found in Dubai
Next Story