ബോധി അധ്യാപക പുരസ്കാരം സമ്മാനിച്ചു
text_fieldsബോധി അധ്യാപക പുരസ്കാരം അൽ ഐൻ ചാപ്റ്റർ സെക്രട്ടറിയും അധ്യാപികയുമായ റസിയ
ഇഫ്ത്തിക്കർ എം.എൽ.എ വി.കെ. പ്രശാന്തിൽ നിന്നും ഏറ്റുവാങ്ങുന്നു
അൽഐൻ: കേരള സർക്കാറിന്റെ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ പ്രഖ്യാപിച്ച ആഗോളതലത്തിൽ ഏറ്റവും മികച്ച അധ്യാപികക്കുള്ള ബോധി അധ്യാപക പുരസ്കാരം 2025 അൽ ഐൻ ചാപ്റ്റർ സെക്രട്ടറിയും അധ്യാപികയുമായ റസിയ ഇഫ്ത്തിക്കർ ഏറ്റുവാങ്ങി.
തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സംഘടിപ്പിച്ച മലയാണ്മ 26ൽ മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട, ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി, പിന്നണി ഗായകൻ ജി.വേണു ഗോപാൽ എന്നിവരുടെ സാന്നിധ്യത്തിൽ എം.എൽ.എ വി.കെ.പ്രശാന്ത് പുരസ്കാരം സമ്മാനിച്ചു. മലയാള ഭാഷ പ്രചാരണത്തിന് പ്രവാസി സമൂഹത്തിൽ അവർ നൽകുന്ന നിസ്തുലമായ സേവനങ്ങൾക്കുള്ള വലിയൊരു അംഗീകാരമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

