പ്രവാസികൾക്ക് നിക്ഷേപ അവസരവുമായി ബോബി ചെമ്മണ്ണൂർ ഗ്രൂപ്
text_fieldsദുബൈയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ബോബി ചെമ്മണ്ണൂർ സംസാരിക്കുന്നു
ദുബൈ: പ്രവാസികൾക്ക് മികച്ച നിക്ഷേപ അവസരവുമായി കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ബോബി ചെമ്മണ്ണൂർ ഇന്റർനാഷനൽ. ജ്വല്ലറി, ട്രാവൽസ്, റിയൽ എസ്റ്റേറ്റ്, ടൂറിസം മേഖലകളിലാണ് നിക്ഷേപ പങ്കാളിത്തത്തിന് അവസരം. ദുബൈയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ബോബി ചെമ്മണ്ണൂർ ഇന്റർനാഷനൽ ഗ്രൂപ് ചെയർമാൻ ബോബി ചെമ്മണ്ണൂരാണ് പുതിയ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ചത്.
ബോചെ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, ബോചെ ഹോംസ് എന്നിവ കൂടാതെ, റിയൽ എസ്റ്റേറ്റ്, ടൂറിസം മേഖലകളിലാണ് 18 ശതമാനം വരെ ലാഭവിഹിതം വാഗ്ദാനം ചെയ്യുന്ന നിക്ഷേപ അവസരം. ബോബി ചെമ്മണ്ണൂർ ഇന്റർനാഷനൽ ജ്വല്ലേഴ്സ് എന്ന ബ്രാൻഡിൽ നിലവിലെ 56 ഷോറൂമുകൾ കൂടാതെയാണ് ബോചെ ഗോൾഡ് ഡയമണ്ട്സ് എന്ന ബ്രാൻഡിൽ വിവിധ രാജ്യങ്ങളിലായി 100 ജ്വല്ലറി ഷോറൂമുകൾ തുറക്കുക.
ഇന്ത്യ കൂടാതെ ജി.സി.സി, യു.എസ്, കാനഡ, യു.കെ, ആസ്ട്രേലിയ, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലായിരിക്കും പുതിയ ഷോറൂമുകൾ. കുറഞ്ഞ ചെലവിൽ ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം.
സിബിൽ സ്കോർ ഇല്ലാത്തവർക്കും 10 ശതമാനം നിക്ഷേപം നടത്തി വീട് സ്വന്തമാക്കാൻ അവസരം നൽകുന്ന പദ്ധതിയാണ് ബോചെ ഹോംസ് പദ്ധതി. റെന്റ് ടു ഓൺ (ആർ.ടി.എ) എന്ന പേരിൽ അവതരിപ്പിച്ച പദ്ധതിയിലൂടെ പ്രതിമാസ വാടക നൽകി നിശ്ചിത സമയത്തിനുള്ളിൽ വീട് സ്വന്തമാക്കാനാവും. ഇ.എം.ഐയോ പലിശയോ നൽകാതെ ആർക്കും വീട് സ്വന്തമാക്കാനുള്ള അവസരമാണിതെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു.
2026 മാർച്ചിലും നവംബറിലുമായി പ്രവർത്തനം ആരംഭിക്കുന്ന ഹോട്ടലുകൾ, ഷോപ്പിങ് മാളുകൾ, ഓഡിറ്റോറിയം, ബോചെ ഐലൻഡ്, റിസോർട്ടുകൾ, പബ്ബുകൾ എന്നീ പദ്ധതികളുടെ ഭാഗമാവാനും അവസരമുണ്ട്. കൂടാതെ, ബോബി ചെമ്മണ്ണൂർ ട്രാവൽസ് വഴി വിമാന ടിക്കറ്റ് എടുക്കുന്നവർക്ക് തത്തുല്യമായ തുകക്കുള്ള സേവനങ്ങൾ ലഭ്യമാവുന്നതാണ് മറ്റൊരു നിക്ഷേപ പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

