ബ്ലൂസ്റ്റാർ കായികമേളക്ക് ഇന്നു തുടക്കം
text_fieldsബ്ലൂസ്റ്റാർ സ്പോർട്സ് ഫെസ്റ്റിന്റെ സംഘാടക സമിതി യോഗം
അൽഐൻ: നിരവധി കായികതാരങ്ങൾ അണിനിരക്കുന്ന ബ്ലൂസ്റ്റാർ സ്പോർട്സ് ഫെസ്റ്റിന് ഞായറാഴ്ച തുടക്കം. ബാഡ്മിന്റൺ, ടേബിൾ ടെന്നിസ്, ബാസ്കറ്റ്ബാൾ എന്നീ മത്സരങ്ങൾ അൽഐൻ ജൂനിയർ സ്കൂൾ ഗ്രൗണ്ടിൽ ഞായറാഴ്ച മൂന്നു മുതൽ ആരംഭിക്കും.
ഡിസംബർ രണ്ടിന് അൽഐൻ എക്യുസ്ട്രിയൻ ഷൂട്ടിങ് ക്ലബിൽ നടക്കുന്ന പരിപാടിയോടെ കായികമേള സമാപിക്കും. ഫുട്ബാൾ ജൂനിയർ ബോയ്സ്, സീനിയർ ബോയ്സ്, പുരുഷ വിഭാഗം, ഗേൾസ്, 40 വയസ്സിനു മുകളിലുള്ളവർ എന്നീ വിഭാഗങ്ങളിൽ നടക്കും. ത്രോ ബാൾ, കമ്പവലി, കബഡി, 100 മീറ്റർ ഓട്ടം, 200 മീറ്റർ, ഹൈജംപ്, 4x100 റിലേ തുടങ്ങിയ മത്സരങ്ങളുമുണ്ടാകും.
സ്പോർട്സ് ഫെസ്റ്റിന്റെ ഭാഗമായ സംഘാടക സമിതി യോഗം കാലിക്കറ്റ് ഡൗൺ ടൗണിൽ നടന്നു. ബ്ലൂ സ്റ്റാറിന്റെ ഉന്നത നേതാക്കളും ഒഫീഷ്യൽസും അടക്കം 100ലേറെ പേർ പങ്കെടുത്തു. ഈ പ്രാവശ്യത്തെ മുഖ്യാതിഥി നിശ്ചയദാർഢ്യ വിഭാഗത്തിൽ ഇന്ത്യൻ ഫുട്ബാൾ ടീമിനെ പ്രതിനിധാനം ചെയ്ത റഫീഖ് പണക്കാടൻ ആയിരിക്കും.
ബ്ലൂ സ്റ്റാർ പ്രസിഡന്റ് ആനന്ദ് പവിത്രൻ, ജനറൽ സെക്രട്ടറി ഹുസൈൻ മാസ്റ്റർ, ട്രഷറർ ബഷീർ, പ്രോഗ്രാം കോഓഡിനേറ്റർ കോയ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

