ബ്ലൂസ്റ്റാർ ഫാമിലി സ്പോർട്സ് ഫെസ്റ്റ് സമാപിച്ചു
text_fieldsഇന്റർ യു.എ.ഇ ബ്ലൂസ്റ്റാർ ഫാമിലി സ്പോർട്സ് ഫെസ്റ്റിൽനിന്ന്
അൽഐൻ: 28ാമത് ഇന്റർ യു.എ.ഇ ബ്ലൂ സ്റ്റാർ ഫാമിലി സ്പോർട്സ് ഫെസ്റ്റിവൽ അൽഐൻ യു.എ.ഇ യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്നു. മാർച്ച് പാസ്റ്റോടെ രാവിലെ ഒമ്പത് മണിക്ക് മേള തുടങ്ങി. ശൈഖ് സഈദ് ബിൻ മുഹമ്മദ് ബിൻ മുസ്സല്ലം ബിൻഹാം മുഖ്യാതിഥിയായിരുന്നു. അർജുന അവാർഡ് ജേതാവും ഒളിമ്പ്യനുമായ ടിന്റു ലൂക്ക മേള ഉദ്ഘാടനം ചെയ്തു.
ബ്ലൂ സ്റ്റാർ സെക്രട്ടറി ജാഷിദ് പൊന്നേത്ത് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ആനന്ദ് പവിത്രൻ അധ്യക്ഷത വഹിച്ചു. ബിൻ ദർവീഷ് കമ്പനി മേധാവി ഇബ്രാഹീം, ബ്ലൂ സ്റ്റാർ ഫൗണ്ടർ ഉണ്ണീൻ പൊന്നേത്ത്, ഇന്ത്യൻ സോഷ്യൽ സെന്റർ പ്രതിനിധികൾ, മറ്റു സംഘടനാ നേതാക്കൾ, ബിസിനസ്, സാമൂഹിക സാംസ്കാരിക രംഗത്തുള്ളവർ, മീഡിയവൺ മിഡിൽ ഈസ്റ്റ് മേധാവി എം.സി.എ. നാസർ, ബ്ലൂ സ്റ്റാർ ചീഫ് പാട്രൺ ജിമ്മി, ജോയ് തനങ്ങാടൻ, ഡോ. ശശി സ്റ്റീഫൻ, ഡോ. ശാഹുൽ ഹമീദ്, അബൂബക്കർ എം, ശംസുദ്ദീൻ വേൾഡ് ലിങ്ക് എന്നിവർ ആശംസകൾ നേർന്നു.
ടിന്റു ലൂക്ക ദീപശിഖ തെളിച്ചു. തുടർന്ന് നടന്ന മേളയിൽ 3000 ത്തോളം കായിക താരങ്ങൾ പങ്കെടുത്തു. ജൂനിയർ വിഭാഗം അത്ലറ്റിക്സിൽ ഉമർ സകരിയയും, ഗേൾസ് വിഭാഗത്തിൽ ഹെന അഷ്കറും മീറ്റിലെ താരങ്ങളായി. ഈദ് ഉൽ ഇത്തിഹാദിനോട് അനുബന്ധിച്ചാണ് ബ്ലൂ സ്റ്റാർ ഈ കായിക മാമാങ്കം ഒരുക്കുന്നത്.
സ്പോർട്സ് കോഓഡിനേറ്റർമാരായ കോയ മാസ്റ്റർ, ഹുസൈൻ മാസ്റ്റർ, സവിത നായിക് എന്നിവർ സ്പോർട്സ് ഫെസ്റ്റ് നിയന്ത്രിച്ചു. രാത്രി ഒമ്പത് മണിയോടെ മേളക്ക് സമാപനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

