ബ്ലൂ സ്റ്റാർ അൽ ഐൻ ലിറ്റററി ഫെസ്റ്റ് സമാപിച്ചു
text_fieldsബ്ലൂ സ്റ്റാർ അൽ ഐൻ സംഘടിപ്പിച്ച ലിറ്റററി ഫെസ്റ്റ്
അൽ ഐൻ: അൽ ഐനിലെ കലാ കായിക സംഘടനയായ ബ്ലൂ സ്റ്റാർ അൽ ഐൻ സംഘടിപ്പിച്ച 18ാമത് ലിറ്റററി ഫെസ്റ്റ് സമാപിച്ചു. വരകളുടെയും വർണങ്ങളുടെയും താളമേളങ്ങളുടെയും സംഗമവേദിയിൽ 500 ഓളം കുരുന്നു പ്രതിഭകൾ പങ്കെടുത്തു. രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ അൽ ഐൻ ജൂനിയേർസ് സ്കൂളിന്റെ നാല് വേദികൾ കുരുന്നുകൾ കീഴടക്കി.
കഴിഞ്ഞ 17 വർഷമായി ബ്ലൂ സ്റ്റാർ അൽ ഐനിലെ സ്കൂൾ കുട്ടികൾക്കായി ഫെസ്റ്റ് സംഘടിപ്പിച്ചുവരുന്നു. പ്രീ നഴ്സറി മുതൽ പ്ലസ് ടുവരെയുള്ള വിദ്യാർഥികൾ 35 ഓളം ഇനങ്ങളിൽ നാല് വേദികളിലായി തങ്ങളുടെ കഴിവ് തെളിയിച്ചു. വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. ഉദ്ഘാടന ചടങ്ങിന് ഇന്ത്യൻ സോഷ്യൽ സെന്റർ സാരഥികൾ, ബ്ലൂ സ്റ്റാറിന്റെ നേതാക്കൾ, അൽ ഐൻ ജൂനിയേർസ് സ്കൂൾ ടീം എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

