വിജയക്കൊടി പറത്തി ബ്ലൂ സ്റ്റാർ സ്‌പോർട്‌സ് ഫെസ്റ്റിവലിന് സമാപനം
text_fieldsഅൽെഎൻ: യു.എ.ഇയിലെ പ്രധാന കായികമേളയായ ബ്ലൂ സ്റ്റാർ ഫാമിലി സ്‌പോർട്‌സ് ഫെസ്റ്റിവലിെൻറ ഇരുപതാമത് പതിപ്പ് അൽെഎനിലെ യു.എ.ഇ സർവകലാശാല സ്‌റ്റേഡിയത്തിൽ സമാപിച്ചു. ഇന്ത്യൻ അത്‌ലറ്റിക്‌സിലെ വേഗറാണി പി.യു. ചിത്രയായിരുന്നു ഈ വർഷത്തെ ഫെസ്റ്റിവലിലെ മുഖ്യാതിഥി. ശൈഖ് ഡോ. മുഹമ്മദ് മുസല്ലം ബിൻഹാം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ എംബസി സെക്രട്ടറി സി. കണ്ണൻ, അൽെഎൻ ഇന്ത്യൻ സോഷ്യൽ സെൻറർ (െഎ.എസ്.സി) പ്രസിഡൻറ് ഡോ. ശശി സ്റ്റീഫൻ, ജനറൽ സെക്രട്ടറി ജിതേഷ് പുരുഷോത്തമൻ, ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ നീലം ഉപാദ്ധ്യായ്, സ്‌കൂൾ ചെയർമാൻ ഡോ. മൊയ്തീൻ, സ്‌കൂൾ സെക്രട്ടറി അബൂബക്കർ, അൽെഎൻ ജൂനിയേഴ്‌സ് ചെയർമാൻ അർഷാദ് ഷെരീഫ്, ബ്ലൂ സ്റ്റാർ പ്രസിഡൻറ് ഉണ്ണീൻ പൊന്നേത്ത്, ജനറൽ സെക്രട്ടറി റോബി വർഗീസ്, സ്‌പോർട്‌സ് സെക്രട്ടറി പി.ടി. ഇക്ബാൽ, ഗ്ലോബൽ സ്‌കൂൾ റെക്ടർ റാണി ടീച്ചർ, ഡോ. സുധാകരൻ, ഡോ. ഷാഹുൽ ഹമീദ്, ബ്ലൂ സ്റ്റാർ രക്ഷാധികാരി പി.കെ. ബഷീർ, ബ്ലൂ സ്റ്റാർ മുൻ പ്രസിഡൻറ് ജോയി തണങ്ങാടൻ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പെങ്കടുത്തു.
വർണശബളമായ മാർച്ച്പാസ്റ്റിന് ശേഷം പി.യു. ചിത്ര ദീപം കൊളുത്തി ഫെസ്റ്റിവൽ കായിക സ്‌നേഹികൾക്കു സമർപ്പിക്കുന്നതായി പ്രഖ്യാപിച്ചു. തുടർന്ന് 46ാമത് യു.എ.ഇ ദേശീയദിനത്തെ അനുസ്മരിപ്പിച്ച് 46 ബലൂണുകളും ഏഴ് വെള്ളരിപ്രാവുകളും നീലവാനിലേക്ക് പറത്തി. പി.യു. ചിത്രയെയും പരിശീലകൻ സജിൻ മാസ്റ്ററെയും മേളയിലെത്തിക്കാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ടെന്ന് മേളയുടെ മുഖ്യ സംഘാടകരായ അബ്ദുല്ലക്കോയ, ഹുസൈൻ മാസ്റ്റർ, സവിതാ നായക് എന്നിവർ അറിയിച്ചു.

മേളയുടെ ഭാഗമായി വർഗീസ് പനക്കൽ, ജോൺ സാമുവൽ കുരുവിള, അബൂബക്കർ മണൽപ്പറമ്പിൽ എന്നീ വ്യവസായ പ്രമുഖർക്ക് സ്റ്റാർ ഒഫ് ദ ഇയർ അവാർഡ് നൽകി ആദരിച്ചു.അറുപതിലധികം ഇനങ്ങളിൽ, ആറു വേദികളിലായാണ് മത്സരങ്ങൾ നടന്നത്. ജൂനിയർ വിഭാഗം വ്യക്തിഗത ചാമ്പ്യന്മാരായി ആഷ്‌ലിൻ ജോഷിയും സീതാലക്ഷ്മിയും തെരഞ്ഞെടുക്കപ്പെട്ടു. ഇൻറർ വിഭാഗത്തിൽ അബ്ദുല്ല നജീബുല്ലയും മീന വിനോദും സീനിയർ വിഭാഗത്തിൽ മുഹമ്മദ് ഖമീസും അനോറ ഫെർണാണ്ടസുമാണ് വ്യക്തിഗത ചാമ്പ്യന്മാർ. സൂപ്പർ സീനിയർ വിഭാഗം ചാമ്പ്യൻ പട്ടം മുഹമ്മദ് സിദ്ദിക്ക്, അമൽ പ്രകാശ്, ദിയാ മാത്യു എന്നിവർ നേടി.
പുരുഷ വിഭാഗം ഫുട്‌ബാളിൽ വേൾഡ് ലിങ്ക്- സമാജത്തെ പരാജയപ്പെടുത്തി അറേബ്യൻ വേൾഡ് ലിങ്ക്- മലയാളി സമാജം ജേതാക്കളായി. വനിതാ ഫുട്‌ബാളിൽ അൽ ഇത്തിഹാദ് സ്‌പോർട്‌സ് ക്ലബ് അൽെഎൻ ഇന്ത്യൻ സ്‌കൂളിനെ പരാജയപ്പെടുത്തി കിരീടം നേടി. കുട്ടികളുടെ ഫുട്‌ബാളിൽ അൽെഎൻ ഭവൻസ് സ്‌കൂൾ ജേതാക്കളും ഫ്രൻഡ്‌സ് അൽെഎൻ റണ്ണേഴ്‌സ് അപ്പുമായി.
12 ടീമുകൾ മാറ്റുരച്ച വനിതാ ത്രോബാളിൽ ലൈൻസ്‌റ്റൈൽ ദുബൈയെ പിന്തള്ളി കൊങ്കൻ ദുബൈ ഒന്നാം സ്ഥാനം നേടി. പുരുഷന്മാരുടെ ബാസ്‌കറ്റ് ബാളിൽ ലൈൻസ്‌റ്റൈൽ ദുബൈ ജേതാക്കളും ഡാന്യൂബ് രണ്ടാം സ്ഥാനക്കാരുമായി. വനിതാ ബാസ്‌കറ്റ്‌ബാളിൽ അൽെഎൻ ജൂനിയേഴ്‌സ് ഒന്നാം സ്ഥാനത്തും ബ്ലൂ സ്റ്റാർ രണ്ടാം സ്ഥാനത്തുമെത്തി. വടംവലിയിൽ ജിംഖാന കാസർകോടിനെ അടിയറവ് പറയിച്ച് പാലക്കാടൻ പ്രവാസികൾ വിജയം നേടി. കബഡിയിൽ ബ്ലാക് ആൻഡ് വൈറ്റ് കലൂരാവി ഒന്നാം സ്ഥാനവും റെഡ് സ്റ്റാർ ദുബൈ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
