Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരള സോഷ്യൽ സെൻററിൽ രക്തദാന ക്യാമ്പ് നടത്തി
text_fieldsbookmark_border
അബൂദബി കേരള സോഷ്യൽ സെൻററിൽ നടന്ന രക്തദാന ക്യാമ്പിൽനിന്ന്
അബൂദബി: കേരള സോഷ്യൽ സെൻറർ അബൂദബി ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി. കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ ക്യാമ്പിൽ ഒട്ടേറെ പേർ രക്തം ദാനം ചെയ്തു.
പ്രസിഡൻറ് വി.പി. കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി ലൈന മുഹമ്മദ്, വൈസ് പ്രസിഡൻറ് റോയ് ഐ. വർഗീസ്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, വനിത കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. ബ്ലഡ് ബാങ്ക് അധികൃതർക്ക് പ്രസിഡൻറ് വി.പി. കൃഷ്ണകുമാർ നന്ദി അറിയിച്ചു.
Next Story

