രക്തദാന ക്യാമ്പ് നാളെ
text_fields
അബൂദബി: പരപ്പ മേഖല കെ.എം.സി.സി അബൂദബി ബ്ലഡ് ബാങ്കുമായി സഹകരിച്ച് ശനിയാഴ്ച വൈകീട്ട് അഞ്ചു മുതൽ രാത്രി ഒമ്പതു വരെ അൽവഹ്ദ മാളിന് മുൻവശം രക്തദാനക്യാമ്പ് സംഘടിപ്പിക്കും. ഗൾഫിലും നാട്ടിലുമായി നൂറോളം തവണ രക്തദാനം ചെയ്ത സമദ് കല്ലഞ്ചിറയെ ആദരിക്കും.
കാഞ്ഞങ്ങാട് മണ്ഡലത്തിലെ കെ.എം.സി.സി പ്രവർത്തകരുടെ കെയർ കാർഡ് പുതുക്കാനും ക്യാമ്പിൽ സൗകര്യം ഒരുക്കും. അബൂദബി കാസർകോട് ജില്ല കെ.എം.സി.സി പ്രസിഡന്റ് അബ്ദുറഹ്മാൻ ചേക്കു ഹാജി ഉദ്ഘാടനം ചെയ്യും. ജില്ല-മണ്ഡലം ഭാരവാഹികൾ പങ്കെടുക്കും. രാത്രി 9.30 മുതൽ കോർണിഷിൽ പരപ്പ മേഖല കെ.എം.സി.സി സംഗമവും നടക്കുമെന്ന് പ്രസിഡന്റ് റിയാസ് പരപ്പ, ജനറൽ സെക്രട്ടറി നിസാർ എടത്തോട്, ട്രഷറർ റഷീദ് കല്ലഞ്ചിറ എന്നിവർ അറിയിച്ചു.

