Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightചെർക്കളം അബ്ദുല്ല...

ചെർക്കളം അബ്ദുല്ല ഓർമദിനം: രക്തദാന ക്യാമ്പ് ഇന്ന്​ ദുബൈയിൽ

text_fields
bookmark_border
ചെർക്കളം അബ്ദുല്ല ഓർമദിനം: രക്തദാന ക്യാമ്പ് ഇന്ന്​ ദുബൈയിൽ
cancel

ദുബൈ: മുൻ മന്ത്രിയും മുസ്​ലിം ലീഗ് നേതാവുമായിരുന്ന പരേതനായ ചെർക്കളം അബ്ദുല്ലയുടെ എട്ടാം ഓർമ ദിനത്തോടനുബന്ധിച്ച് ദുബൈ കെ.എം.സി.സി കാസർകോട്​ ജില്ല കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 23 വൈകുന്നേരം നാലുമണി മുതൽ രാത്രി എട്ടുമണി വരെ ദുബൈ ദെയ്‌റ നായിഫിലാണ് ക്യാമ്പ്.

സന്നദ്ധരായ മുഴുവൻ ആളുകളും പങ്കെടുത്ത് ക്യാമ്പിൽ സഹകരിക്കണമെന്ന് ദുബൈ കെ.എം.സി.സി കാസർകോട്​ ജില്ല കമ്മിറ്റി അഭ്യർഥിച്ചു. ചെർക്കളം അബ്ദുല്ല വിടപറഞ്ഞിട്ട്​ ജൂലൈ 27ന്​ എട്ടുവർഷം പൂർത്തിയാകും. ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.ആർ. ഹനീഫ് സ്വാഗതം പറഞ്ഞു.

ട്രഷറർ ഡോ. ഇസ്മായിൽ, ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി ഭാരവാഹികളായ സലാം തട്ടാൻചേരി, സി.എച്ച്. നൂറുദ്ദീൻ, ഇസ്മായിൽ നാലാംവാതുക്കൽ, കെ.പി. അബ്ബാസ് കളനാട്, പി.പി. റഫീഖ് പടന്ന, ഹസ്സൈനാർ ബീജന്തടുക്ക, മൊയ്തീൻ അബ്ബ, സുബൈർ അബ്ദുല്ല, ഹനീഫ് ബാവ, ഫൈസൽ മൊഹ്‌സിൻ, സി.എ. ബഷീർ പള്ളിക്കര, ബഷീർ പാറപ്പള്ളി, സുബൈർ കുബണൂർ, പി.ഡി. നൂറുദ്ദീൻ, അഷ്റഫ് ബായാർ, സിദ്ധീഖ് ചൗക്കി, റഫീഖ് കടാങ്കോട്, ആസിഫ് ഹൊസങ്കടി, എൻ.പി. സുനീർ എന്നിവർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsnriblood donation
News Summary - Blood donation camp today in Dubai
Next Story