രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsആലപ്പുഴ ജില്ല പ്രവാസി സമാജവും പീപ്പിൾ ബ്ലഡ് ഡൊണേഷൻ ആർമി ഇ.എച്ച്.എസും ചേർന്ന് സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പങ്കെടുത്തവർ
ഷാർജ: ആലപ്പുഴ ജില്ല പ്രവാസി സമാജവും പീപ്പിൾ ബ്ലഡ് ഡൊണേഷൻ ആർമി ഇ.എച്ച്.എസും ചേർന്ന് സംയുക്തമായി രക്തദാനം മഹാദാനം എന്ന സന്ദേശമുയർത്തി ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തി. ചൊവ്വാഴ്ച വൈകിട്ട് നാലുമുതൽ 10 വരെ ഷാർജ സഫാരി മാളിൽ സംഘടിപ്പിച്ച ക്യാമ്പിൽ നൂറുകണക്കിന് പ്രവാസികൾ പങ്കെടുത്തു. ഭാരവാഹികളായ രാജേഷ് ഉത്തമൻ, ശിവശങ്കർ വലിയകുളങ്ങര, സാബു അലിയാർ, രഞ്ജുരാജ് വലിയകുളങ്ങര, റഹീസ് കാർത്തികപ്പള്ളി, ചന്ദ്രജിത്ത് കായംകുളം, പത്മരാജ്, ശരത് കായംകുളം, ഷിബു മാവേലിക്കര, സതീഷ് കായംകുളം, ശ്രീകല രഞ്ജു, ബിജി രാജേഷ്, ചന്ദ്രൻ, നസീർ ആലപ്പുഴ, റോജി ചെറിയാൻ, ടിന്റു ആലപ്പുഴ, ഷാനവാസ് ആലപ്പുഴ, ഷെർമി റഹീസ്, ശ്രീജ പത്മരാജ്, അനീഷാ സാബു, കുട്ടൻ, നൂറുദ്ദീൻ പുതുക്കാട്, സെലീന ഷാർജ, നഹാസ് ഇബ്രാഹിം, അനീഷ് വലിയകുളങ്ങര തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

