രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsഎൽ.ബി.എസ് കോളജ് ഓഫ് എൻജിനീയറിങ് കാസർകോട് യു.എ.ഇ അലുമ്നി നടത്തിയ രക്തദാന ക്യാമ്പ്
ദുബൈ: അകാലത്തിൽ പൊലിഞ്ഞ എൽ.ബി.എസ് കോളജ് ഓഫ് എൻജിനീയറിങ് കാസർകോട് യു.എ.ഇ അലുമ്നി (സെക) സ്ഥാപക പ്രസിഡന്റും അക്കാഫ് ഇവന്റ്സ് ട്രഷററും ആയിരുന്ന അഷറഫ് അഹ്മദിന്റെ അഞ്ചാം ചരമവാർഷികത്തിൽ രക്തദാന ക്യാമ്പ് നടത്തി. നൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു.
അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ, സെക പ്രസിഡന്റ് ഷരീഫ്, അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി.എസ്. ബിജുകുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, സെക്രട്ടറി കെ.വി. മനോജ്, ജോയന്റ് സെക്രട്ടറി രഞ്ജിത്ത് കോടോത്ത്, കൺവീനർ ആഖിൽ പൈകാട്ടു, സെക സെക്രട്ടറി ഉണ്ണികൃഷ്ണൻ, ട്രഷറർ അനീഷ് അനന്തൻ, അക്കാഫ് റപ്പ് ഉല്ലാസ് ഉമർ, ബി.ഡി.കെ പ്രതിനിധി പ്രയാഗ് എന്നിവർ പങ്കെടുത്തു. തുടർന്ന് ദുബൈ ആരോഗ്യവകുപ്പിന്റെ സർട്ടിഫിക്കറ്റ് നൽകി ഹോസ്പിറ്റൽ ഗ്രൂപ് സെകയെ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

